അടുക്കളയിൽ ജോലി ഒതുക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അന്നമ്മയുടെ അടുത്ത് സിമി ഓടി വന്നത് അവൾ നന്നായി കിതാകുന്നുണ്ടായി. എന്താ മോളെ എന്താ പറ്റിയെ? അമ്മച്ചി ആ പിള്ളാര് ഗേറ്റിന്റെ അടുത്ത് ബോധം ഇല്ലാതെ കിടക്കുന്നു. ഏത് പിള്ളേര്? മിക്കിയും മാളുവും? നീ വേഗം പോയി സാറുമാരെ വിളിച്ചുകൊണ്ടു വാ. സിമി ബാക്കി ഉള്ളവരെ വിളിച്ചോണ്ട് ഗേറ്റിന്റെ അടുത്ത് ചെന്നു മാളുവിനും മിക്കികും ബോധം ഇല്ലായിരുന്നു വരുണും ദേവനും കുടി അവരെ മുറിയിലേക് കിടത്തി അന്നമ്മ മുഖത്തു വെള്ളം കുടഞ്ഞപ്പോൾ അവർ കണ്ണ് തുറന്നു ബോധം വന്ന ഉടനെ മാളു അനുവിനെ കെട്ടിപിടിച്ചു ക