പൊടുന്നനെ ഇന്ദു അവിടെ നിന്നും എണീറ്റ് അവളുടെ അച്ഛന്റെ മുൻപിൽ വന്ന് നിന്നു..നിറകണ്ണുകളോടെ..എന്തിനായിരുന്നു ഇതൊക്കെ എന്ന് ചോദിക്കാൻ മനസ്സ് വെമ്പുന്നു..പക്ഷെ പറ്റുന്നില്ല...തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരാത്തതുപോലെ..അമ്മയില്ലാത്ത തനിക് സ്വന്തം അമ്മ തന്നെയായിരുന്നു അപ്പച്ചി..അവരെ ഈ അവസ്ഥയിൽ...ഉൾകൊള്ളാൻ പറ്റുന്നില്ല..ഒന്നും.. "അച്ഛാ...ഇനിയെങ്കിലും പറ..എന്റെ അപ്പുവേട്ടൻ.. എവിടെയാ..ഇവിടെ ഉണ്ടോ...??" ഇന്ദുവിന്റെ ശബ്ദം കേട്ട് അനന്തനും അമൃതയും ഓടിയെത്തി..എന്നാൽ ജയചന്ദ്രന്റെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഇന്ദുവിന് കിട്ടിയില്ല..അയാൾ ഒന്നും മിണ്ടാത്തെ റൂമി