ഇന്ദുവിന് നേരെ ചീറിയ ആദിത്യൻ പെട്ടെന്ന് തന്നെ ശാന്തനായി..എന്തോ നഷ്ടപെട്ടത് പോലെ അവൻ ബെഡിലേക് കയറി ബെഡ്ഷീറ്റും തലയിണയുമെല്ലാം വലിച്ചിട്ടു..ഒടുവിൽ തലയിണയുടെ അടിയിൽ സൂക്ഷിച്ചിരുന്ന ചെറിയ ബാഗ് കണ്ടതും അവൻ അതിനെ തന്റെ നെഞ്ചോട് ചേർത്തു..അവന്റെ അധരങ്ങൾ അപ്പോഴും ലെച്ചു എന്ന നാമം മാത്രം ഉരുവിട്ടുകൊണ്ടേയിരുന്നു... "നോക്കണ്ട..ഒരുപാട് നാളായിട്ട് ഇപ്പൊ ഇങ്ങനെയാ...നഷ്ടപെട്ടത് ഓർത്ത് നീറി നീറി കഴിഞ്ഞപ്പോൾ എപ്പോഴോ ഏട്ടന്റെ മനസ്സ് കൈവിട്ടു പോയി.. ഏട്ടന്റെ ലോകത്ത് ഇപ്പൊ വേറെ ആരും ഇല്ല...മനസ്സുകൊണ്ട് ഇപ്പോ ഏട്ടൻ ആ പഴയ അപ്പൂട്ടനാ..ലെച്ചുന്റെ മാത്രം അപ്പൂട്ടൻ...ന