ഒരിക്കൽ പോലും നിനക്ക് വേണ്ടി പ്രേമലേഖനങ്ങൾ എഴുതിയിട്ടില്ല. നിന്റെ നിറുകയിൽ ഞാൻ ചുംബിച്ചിട്ടില്ല. ആലിംഗനത്തിൽ നിന്നെ ആവരണം ചെയ്തിട്ടില്ല. നിന്റെ മഞ്ചാടി മൊഞ്ചുള്ള വിരലുകൾ കോർത്ത് വിജനമാം തെരുവിലൂടെ കാതങ്ങൾ താണ്ടിയിട്ടില്ല. ഒരു പൂവ് പോലും നിനക്കായി ഞാൻ നട്ടുവളർത്തിയിട്ടില്ല. എന്നാൽ നീ എനിക്ക് രാഗങ്ങളിൽ തീർത്തൊരു അനുരാഗമായിരുന്നു. നീ എനിക്ക് പൂത്തുലഞ്ഞ നീർമാതളങ്ങൾയായി. ഋതുക്കൾ അനുസൃതമായി ആണ്ടുതോറും പുഷ്പിക്കുന്ന തേന്മാവുകളായി. എല്ലാ കാലവും പൂവിടുന്ന ഒരു വസന്തമായി. ഒരിക്കലും എഴുതി തീർക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ ഒരു മാന്ത്രിക തൂലികയായി. ചിത്ത