ᴡʀɪᴛᴇʀ :ᴀʀʏᴀ ᴘᴀʀᴛ 2 ആദ്യത്തെ ശമ്പളം ഞാൻ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു. അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളിൽ പലപ്പോഴും മൂക സാക്ഷിയായി കൊലയിൽ അച്ഛനിരിപ്പുണ്ടാവാറുണ്ട്. മെല്ലെ മെല്ലെ അച്ഛന്റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയായിരുന്നു. കയ്യും കണക്കുമില്ലാതെ ഞാൻ വാങ്ങിക്കൂട്ടിയ പച്ചക്കറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയിൽ കിടക്കുന്നത് പതിവായിരുന്നു. അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്നു അച്ഛൻ, പിന്