അഭിയേട്ടനോട് കുറേനേരംസംസാരിച്ചിട്ടാണ് ഞാൻ ഉറങ്ങാനായി പോയത്.വളരെ സന്തോഷം തോന്നി എനിയ്ക്ക്. പിറ്റേന്ന് നേരത്തെ തന്നെ എഴുന്നേറ്റ് കോളേജിൽ പോകാനായി ഇറങ്ങി. അപ്പോഴേയ്ക്കും ആതിയും വന്നിരുന്നു. അവസാനവർഷം ആയതുകൊണ്ടുതന്നെ എല്ലാ റെക്കോർഡും നോട്സ്മ്മ് കംപ്ലീറ്റ് ചെയ്ത് കാണിയ്ക്കണം. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ആതിയുമായി ലൈബ്രറിയിൽ പോയപ്പോഴാണ് ഞങ്ങളുടെ സീനിയർ ആയ PG ബ്ലോക്കിലെ ജിഷ്ണുച്ചേട്ടൻ എന്നെ അനേഷിച്ചു വന്നത്. "ഹായ്, കൃഷ്ണവേണി അല്ലെ…. "അതെ……. "ഞാൻ ജിഷ്ണു, അഭിയേട്ടന്റെ ഫ്രണ്ട്‌ന്റെ അനിയൻ ആണ്. അഭിയേട്ടൻ എന്നെ വിളിച്ചിരുന്നു, വൈശാ