കല്യാണത്തിനുള്ള തീയതി അടുത്തതോടെ വീട്ടിൽ ആകെ തിരക്കായി. വല്യച്ഛന്മാരും വല്യമ്മമാരും അവരുടെ മക്കളും അപ്പച്ചിയും വിനുവേട്ടനും വാമിയും പിന്നെ അമ്മവഴിയുള്ള ബന്ധുക്കളും എല്ലാരും കൂടെ ആയപ്പോ ഒരു ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു. കല്യാണത്തിനുള്ള മന്ത്രകോടിയും പുടവയും എടുക്കാൻ ഞങ്ങൾ രണ്ടുകുടുംബവും ഒരുമിച്ചാണ് പോയത്. ചുവപ്പ് നിറത്തിൽ ഗോൾഡൻ നൂലുകളാൽ നെയ്ത്ത സാരിയാണ് എനിയ്ക്ക് മന്ത്രകോടിയായി തിരഞ്ഞെടുത്തത് മജന്തനിറത്തിലുള്ള പുടവയും. അഭിയേട്ടന്റെ കൂടെ ഇഷ്ടം നോക്കിയാണ് സാരിയെല്ലാം എടുത്തത്. പിന്നെ വേറെയും കുറെ ഡ്രസ്സ് ഒക്കെ എടുത്തു മഞ്ഞൾ കല