✍SANDRA C.A#Gulmohar❤️ സാഹചര്യങ്ങൾ കൊണ്ട് ഒഴിവാക്കുന്ന പ്രണയങ്ങളിൽ എവിടെയെങ്കിലും ഒരു സ്നേഹവും ബഹുമാനവും കാണും..പക്ഷേ, മനപൂർവ്വം ചതിക്കപ്പെടുമ്പോൾ വേദന വളരെ കഠിനമായിരിക്കും... ചതിയുടെയും തോറ്റു പോയ പ്രണയത്തിന്റെയും അപമാനത്തിന്റെയും തീച്ചൂളയിൽ നമ്മൾ വെന്തുരുകും.. തന്റെ പ്രണയത്തിന്റെ തീവ്രതയെ സ്വയം അളക്കും.. അതുവരെ അഭിമാനിച്ചിരുന്ന സ്വന്തം രൂപത്തിൽ കുറ്റം തോന്നും.. ഹൃദയത്തിൽ വ്രണങ്ങൾ ഉണ്ടാകും.. എന്തു കുറ്റം കൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന് മനം അലമുറയിടും.. അതുവരെ ഇല്ലാതിരു