വാക പൂക്കൾ 💕 Part 8 ✍︎ആതിര ★★★★★★★★★★★★★★★★★★ അകത്തേക്ക് കയറിയപ്പോ എല്ലാവരും ഹാളിൽ തന്നെ ഇരിപ്പുണ്ട്. ഗാഥ അവിടെ മൊത്തം ഒന്ന് നോക്കി ഹരിയെ കാണാഞ്ഞപ്പോ അമ്മായിയിലേക്ക് നോട്ടം ചെന്നെത്തി. " ഓ, രണ്ടാളും വന്നല്ലോ ഇരിക്ക്. ഗാഥ മോളെ വാ ഇവിടെ ഇരിക്ക്." അവിടെക്കും ഇവിടേക്കും ഒക്കെ നോക്കി നിന്ന ഗാഥയോട് അമ്മാവൻ അവിടെയുള്ള സോഫക്ക് നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു. അവർക്കൊന്ന് ചിരിച്ച് കൊടുത്ത് അവർക്കരികിലായി ഗാഥയും ലച്ചുവും ഇരുന്നു. അവിടെ ഇരുന്നിട്ട് ഇരിപ്പുറക്കാത്ത പോലെ തോന്നി അവൾക്ക്. " അതെ അമ്മായി ഹരിയേട്ടൻ എവിട്യ. വന്നെന്ന് പറഞ്ഞ് കേട്ടതല്ലാതെ പു