പ്രണയം ബന്ധനമല്ല റഷീദ് കെ പി നാമെല്ലാവരും വിത്യസ്ത തരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ജീവിക്കുന്നത്. ബന്ധങ്ങളില്ലാതെ, കൂട്ടില്ലാതെ ജീവിക്കാൻ പ്രയാസമാണ്. എല്ലാ ജീവചാലങ്ങളും കൂട്ടു കൂടിയാണ് ജീവിക്കുന്നത്. പൂച്ചകൾ ഒഴികെ. അതിജീവനം സുഖകരമാവാണമെങ്കിൽ കൂട്ടു കൂടേണ്ടത് ആവശ്യമാണ്. എന്തിനും ഏതിനും പരാശ്രയം നല്ലതുമല്ല.അതെപ്പോഴും സങ്കർഷമേ സൃഷ്ടിക്കൂ. കൂട്ടുകൂടുന്നത് പരസ്പരം സഹകരിച്ചുകൊണ്ട് ജീവിക്കാനാണ്. അവിടെ സാമ്പത്തികമായും, ശാരീരികമായും, ആശയപരമായും ഉള്ള വിനിമയം നടക്കുന്നു. ഇതിൽകൂടിയാണ് ഏതൊരു ബന്ധവും ഉടലെടുക്കുന്നത്. സൂക്ഷ്മമായി നിരീക്ഷിച