അവൾ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.. തണുപ്പുള്ള കാറ്റിന് പെട്ടെന്ന് ചൂട് തോന്നി പുറകിൽനിന്ന് ആരോ ഇറുക്കി പുണർന്ന പോലെ.. പെട്ടെന്ന് കറന്റ് പോയി ചുറ്റും നിശബ്ദത.. നീനുവിനെ വിളിക്കണമെന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല.. തിരിഞ്ഞു നോക്കാൻ പറ്റാതെ ശില പോലെ അവൾ നിന്നു.. കണ്ണുകൾ ലക്ഷ്യമില്ലാതെ ചലിച്ചു.. അപ്പോഴാണ് അവൾ താഴെ പാർക്കിംഗ് ഏരിയയിലേക്ക് നോക്കിയത് അവിടെ അവളെ തന്നെ നോക്കി ഒരു നീല പ്രകാശം പോലൊരു രൂപം.. അവളുടെ കണ്ണുകൾ നിറഞ്ഞു ഉറക്കെ കരയാൻ പോലും കഴിയുന്നില്ല.. തലകറങ്ങുന്നത് പോലെ.. വിയർപ്പ് ചെന്നിയിലൂടെ ഒഴുകിയിറങ്ങി..ആ രൂപം അവിടെ നിന്ന് മാഞ്ഞ