നേരത്തെ നീ എനിക്ക് വെറുപ്പില്ലല്ലോ എന്നൊക്കെ ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്നത് ഈ അവസ്ഥയിൽ നിന്നെ വിഷമിപ്പിക്കരുതെന്ന് ഓർത്തു മാത്രമാണ്. നിന്റെ സ്നേഹം സത്യമാണെങ്കിൽ.. നിനക്ക് ഇപ്പോഴും എന്നോട് പണ്ടത്തെ ആ സൗഹൃദം ബാക്കി ഉണ്ടെങ്കിൽ എന്നെ മനസ്സിലാക്കണം അഭി.. \" നിറകണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി.\"ഏയ്.. ദർശു.. എനിക്ക്.. എനിക്കിപ്പോ നിന്നെ മനസ്സിലാകും. എനിക്ക് അറിയാം നീ എന്നെ രക്ഷിച്ചത് എന്നോടുള്ള പ്രണയം കൊണ്ടൊന്നുമല്ലെന്ന്. നിന്റെ കണ്ണിൽ ഞാൻ കണ്ടിരുന്നത് എന്നോട് എപ്പോഴും നീ കാണിക്കാറുള്ള സ്നേഹവും കരുതലും സൗഹൃദവുമൊക്കെ തന്നെയായിരുന്നു. നിന്റെ കണ്ണിലെ പ്രണ