മകരമഞ്ഞവളെ വാരിപ്പുണർന്നു.. "മഞ്ഞ് " അതവൾക്ക് ഇഷ്ട്ടമായിരുന്നു ഒരുനാൾ മുൻപ് വരെ.. എന്നാൽ ഇന്നവൾക്കതൊരു ഭീതിപ്പെടുത്തുന്ന ഇന്നലെകളാണ്. ഒരു തുണ്ട് ചൂടിനായി ചുറ്റും പരാതി. "ഇല്ല.. ഒന്നും തന്നെ ഇല്ല.." അവളെപ്പോലെ തണുത്തുറങ്ങുന്ന ഏതാനും ചില മനുഷ്യകോലങ്ങൾ മാത്രമാണ് അവിടെ ഉള്ളത്. അവിടം.. അതൊരു മാളികയോ സുഗന്ധം വമിക്കുന്ന ഹോട്ടൽ മുറിയോ ഒന്നുമല്ലാത്ത ഒരിടം. അതൊരു ബസ് സ്റ്റാന്റ് മാത്രമാണ്. ദിനംപ്രതി എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്തത്ര ആളുകൾ വന്നടിയുന്ന സ്ഥലം.. ഇരുട്ടിന്റെ ഗാഢത അവളുടെ തേടലുകൾ കൺകോണുകളിൽ തളച്ചിട്ടതല്ലാതെ ഒന്നും തന്നെ കണ്ടെത്തുവാൻ സഹായ