ജോസ്ന മരിയ... 01 ഫേസ്ബുക്കിലെ ചാറ്റ് ലിസ്റ്റ് ഓഫ്‌ലൈനിൽ നിന്നും ഓണ്‍ലൈനിലേക്ക് വഴിമാറിയപ്പോഴാണ് ഇൻബോക്സിലേക്ക് 'ഹായ്' എന്നൊരു മെസ്സേജ് കണ്ടത്. ഇന്ത്യയുടെ വേൾഡ് കപ്പ് ജേതാവ് യുവരാജ് സിംഗിന്റെ പ്രൊഫൈൽ ചിത്രമുളള 'ജോസ്ന മരിയ' എന്നൊരു പെണ്‍കുട്ടി. മെസ്സേജ് സീൻ ചെയ്ത് റീപ്ലെയൊന്നും കൊടുക്കാതെ വാട്ട്‌സാപ്പിലെ എഴുത്തിനായുളള തൂലികയുടെ അഞ്ചാത്തെ ഗ്രൂപ്പിൽ കയറിയപ്പോഴാണ് വീണ്ടും ജോസ്ന മരിയയുടെ മെസ്സേജ് വന്നത്. "ഫേക്ക് അല്ല... ലൈക്ക് കൊണ്ടും കമന്റ് കൊണ്ടും ശല്യപ്പെടുത്താത്ത ഒരു വായനക്കാരിയാണ്..." ഞാൻ മുഖം കോടിയ ഒരു ചിഹ്നം റിപ്ലെ കൊടുത്തു.