HAMAARI AJBOORI KAHAANI പാർട്ട് 15 ദിവസങ്ങളാർക്കുവേണ്ടിയും കാത്തുനിൽക്കാതെ പോയിക്കൊണ്ടേയിരുന്നു. അപ്പുവിനും നിഹാക്കും ഒരൊറ്റ ക്ലാസ്സുകൊണ്ടുതന്നെ ട്യൂഷൻ ടീച്ചർ എന്ന സ്ഥാനം പെർമനെന്റ് ആക്കി കിട്ടി. ഏഴാം ക്ലാസ്സിലാണ് തുടങ്ങിയതെങ്കിലും നാലുമുതൽ ഒമ്പത് വരെയുള്ള എല്ലാ ക്ലാസുകാർക്കും ഇപ്പൊ അവർ ക്ലാസ്സെടുക്കുന്നുണ്ട്. സമയത്തിന്റെ കുറവുമൂലം ആഴ്ചയിലൊരു ക്ലാസ് മാത്രമേ ഓരോ ക്ലാസിനും കിട്ടിയിരുന്നുള്ളു. അതുകൊണ്ട് മാത്രമാണ് പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കയറാനതും. ഇവരുടെ ക്ലാസ്സ് വേണമെന്ന് പറഞ്ഞു ഇപ്പൊത്തന്നെ പത്തിലെ ഒരുപാട് കുട്ടികൾ അറിയിച്ചിരുന്നു. അതു