പെയ്തിറങ്ങിയ നിലാവിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുകയാണ് ഞാൻ. നിലാവിനെ കാത്തിരിക്കുന്ന ആമ്പലിനെപ്പോലെ ഞാൻ എന്നും രാവിന്റെ അതിഥി ചന്ദ്രനെ കാത്തു നിൽക്കും. ഒരുപക്ഷെ പകലിന്റെ ഭംഗിയും തിരക്കുകളും ഇതുവരെ എന്നെ ഇത്രയും ആകർഷിച്ചിട്ടില്ല. രാത്രിയുടെ നിശബ്ദതയിൽ നിലാവിന്റെ ഭംഗി ആസ്വദിക്കുന്ന അത്ര സുഖം മറ്റൊന്നിലും എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. രാത്രിയെ പ്രണയിക്കുന്ന പാരിജാത പൂക്കളും രാത്രിയ്ക്കായി കാത്തിരിക്കുന്ന നിശാഗന്ധി പൂവും രാത്രിയുടെ സ്നേഹിത മുല്ലപ്പൂവും എല്ലാം അതുകൊണ്ട് തന്നെ