Part -62 "എന്താ ആദി . എന്താ നീ ഇവിടെ "കൃതി ഒന്നും മനസ്സിലാവാതെ ചോദിച്ചു . "ആരാ അവൻ "ആദി ഷർട്ടിൻ്റെ കൈ മടക്കി കൊണ്ട് ചോദിച്ചു .ഒന്നും മനസ്സിലാവാതെ കൃതിയും ,അമൃതയും അവനെ തന്നെ നോക്കി നിന്നു . "ആരാ എന്ന് " ആദി ദേഷ്യത്തോടെ ചോദിച്ചതും അമൃത ഗ്രൗണ്ടിൽ കളിക്കുന്ന ഒരു പയ്യനെ ചൂണ്ടി കാണിച്ചു. ആ സമയം കൃതി കാണുകയായിരുന്നു ആദിയുടെ ദേഷ്യ ഭാവം. ഇത്രയും നാൾ കുട്ടികൾ കളിച്ചു നടന്നിരുന്ന ആദിയെ ആയിരുന്നില്ല അപ്പോൾ അവൾ കണ്ടത്. ആദി ഷർട്ടിനെ കൈ ഒന്നുകൂടി മടക്കി ഗ്രൗണ്ടിലേക്ക് നടന്നു. ആദി അമൃത ചൂണ്ടിക്കാണിച്ച പയ്യിനെ പുറകിൽ