Part-71 "പെൺകുഞ്ഞാ " കൈയ്യിൽ ടവലിൽ പൊതിഞ്ഞ കുഞ്ഞിനെ എബിയുടെ കൈയ്യിലേക്ക് വച്ച് കൊണ്ട് നേഴ്സ് പറഞ്ഞു. "എന്ത് രസാലേ ഇച്ചായാ വാവയെ കാണാൻ " കൃതി കുഞ്ഞിൻ്റ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു. " ആൻവി " എബി നേഴ്സിനെ നോക്കി ചോദിച്ചു. "ഡോക്ടർ പറയും "കുഞ്ഞിനെ തിരികേ വാങ്ങിച്ച് കൊണ്ട് പറഞ്ഞ് നേഴ്സ് അകത്തേക്ക് പോയി. അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നിരുന്നു. " ഡോക്ടർ അനു" എബി പരിഭ്രമത്തോടെ ചോദിച്ചു. "സോറി... ഞങ്ങൾ മാക്സിമം ശ്രമിച്ചു. പക്ഷേ ആൻവിയെ രക്ഷിക്കാനായില്ല. "ഇച്ചായാ ..."കൃതി ഒരു വിറയലോടെ വി