"മമ്മ ഞാൻ ഇറങ്ങുന്നു.... ആദി ബാഗ് എടുത്തു തോളിലിട്ട് ദേവിയോടു യാത്ര ചോദിച്ചു.. തിരിച്ചു പ്രതികരണമൊന്നുമില്ലാത്തതിനാൽ മിണ്ടാതെ നിന്ന മമ്മയെ അവൻ നോക്കി... " അയ്യേ ഇതെന്താണ് മമ്മ കൊച്ചു കുട്ടികളെ പോലെ എന്നു൦ ഇങ്ങനെ കണ്ണു നിറച്ചാണ് യാത്രയാക്കുന്നതെങ്കിൽ ദേ... ഇനി ഈ ആഴ്ചയിലുള്ള വരവും പോക്കും ഞാൻ അങ്ങേ നി൪ത്തൂട്ടോ.... " ആദി പാതി കാര്യവു൦ പാതി കളിയുമായി പറഞ്ഞു... "ഒന്നു പോടാ ചെക്കാ.... ഇറങ്ങാ൯ നോക്ക്.... ശ്രദ്ധിച്ചു പോകണേ മോനേ.... " നിറഞ്ഞു വന്ന കണ്ണീർ തുടച്ച് കൈക്കിട്ട് ഒരു തല്ലു കൊടുത്തു കൊണ്ട് ദേവി പറഞ്ഞു. "ഹേയ് കണ്ണേട്ടാ... നിങ്ങളു ഇത്