പൂർണമായും നിദ്രയിലകപ്പെട്ടു കഴിഞ്ഞിരിക്കുന്നു വ്യത്യസ്തമാർന്ന മുഖങ്ങളും വ്യക്തിത്വങ്ങളും കണ്മറഞ്ഞു പോവുകയാണ് ഇടയ്ക്കെപ്പഴോ ചില ചിത്രങ്ങൾ പ്രതീക്ഷകളായി കോർത്തു നിൽക്കുന്നു. കടലിലെ മണൽ തരികൾ പോലെ തിരമാലകൾ പോലെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര ഓർമ്മകൾ....... ഇരുൾമൂടിയ ശിഥിലമാർന്ന തിരകൾ നമ്മിലേക്ക് അലയടിക്കകവേ അവ നമ്മെ കാണാത്തവ കണ്ടെന്നു ധരിപ്പിക്കുകയും അരുതാത്തവ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സ്വപ്ന തീരങ്ങളിൽ മാലാഖയെന്ന കണക്കെ ചില തിരകൾ മനസ്സിനെ കുളിരണിയിച്ച് ഒരു ഇളം കാറ്റു വീശിയപോല നമ്മെ തഴുകി പെട്ടെന്