രണ്ടാനമ്മ ... ❤ ഉച്ച മയക്കത്തിനു ശേഷം വീടിന്റെ മുന്നിലെ ചാരുപടിയിൽ വന്നിരിക്കുകയായിരുന്നു ഞാൻ... ഈ വീട്ടിലേക്ക് പടികയറി വന്നിട്ട് മൂന്നാഴ്ച്ച കഴിഞ്ഞിരിക്കുന്നു....പക്ഷെ ജിതിൻ പറഞ്ഞറിഞ് ഈ വീടും വീട്ടുകാരും എനിക്ക് വളരെ സുപരിചിതർ ആണ് ..... അതിനാൽ തന്നെ ആയിരിക്കാം ഇവിടവുമായി വേഗം ഇണങ്ങാൻ കഴിഞ്ഞത്..... ജിതിന്റെ കോൾ വന്നെന്നും പറഞ്ഞു അപ്പച്ചി ഫോൺ കൊണ്ടുവന്നു തന്നു.... വേഗം ഒരുങ്ങി ഇരിക്കണം എന്റെ വീട്ടിലേക്ക് വേഗം പോകണം എന്നുമാത്രം പറഞ്ഞു ആ കോൾ മറുതലക്കൽ നിന്നു.. എന്താണ് പെട്ടെന്ന് ഇത്ര അത്യാവശ്യം.... എന്തിനാണെങ്കിലും എനിക്ക് മടുപ്പാണ്... അവിടെ അതിനെന്താ രസം.....