Part 31 ആരു ഫ്രഷ് ആയി വന്നു ബെഡിൽ കിടക്കുന്ന ഒരു കവർ എടുത്ത് അതിലുള്ള ഡ്രസ്സ് എടുത്തു നോക്കി... ആരവ് വെച്ചതാവും എന്നവൾക്ക് അറിയാമായിരുന്നു... അവൾ അതെടുത്തു തുറന്നു നോക്കി... ബ്ലൂ സ്റ്റോൺസ് പതിപ്പിച്ച ഒരു ലഹങ്കയായിരുന്നു അതിൽ...അവൾക്ക് അത് നന്നായി ഇഷ്ട്ടപെട്ടു...അവൾ അത് ഇട്ടു... അപ്പോയെക്കും അവളെ ഒരുക്കാൻ ബ്യുട്ടീഷൻ വന്നു... ഹെവി മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ആരുവിനെ ഒരുക്കി...പോണിട്ടക്കിൽ മുടി കെട്ടി അതിൽ സ്റ്റോണിന്റെ സ്ലൈഡ് കുത്തി...കഴുത്തിൽ ഡയമണ്ടിന്റെ ഒരു സിമ്പിൾ നേക്ല്സും കാതിൽ അതിന് ജോജിച്ച ഡയമണ്ടിന്റെ തന്നെ റിങ്ങും.... കയ്യിൽ രണ്ടു വളകളും...