HAMAARI AJBOORI KAHAANI പാർട്ട് 19 അപ്പുന്റെ ബഹളം കേട്ടു ഓടിവന്ന അമ്മിടേം നിഹെടേം മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. അപ്പുന്റെ പെട്ടെന്നുള്ള ആക്രമണമായതിനാൽ ബുള്ളറ്റ് വെച്ചു തിരിഞ്ഞ ജാച്ചപ്പാ ഒന്ന് പിന്നിലേക്കാഞ്ഞു. ഒരുവിധം ബാലൻസ് ചെയ്തു നിന്നു അപ്പ അവളെ ചേർത്ത് പിടിച്ചു. """ എന്റെ കുഞ്ഞേ നീയെന്നെ വന്നു കേറുന്നേനു മുന്നേ തന്നെ കിടപ്പിലാക്കോ """ ജാച്ചപ്പാ പറഞ്ഞത് പിടിക്കാതെ അപ്പു ചുണ്ടുകോട്ടി തിരിഞ്ഞു നിന്നു. ""അപ്പേടെ പോന്നു പിണങ്ങിയോ നോക്കട്ടെ """ അപ്പുന്റെ വീർപ്പിച്ചു വച്ച കവിളിനൊരു കുത്തും കൊടുത്തു ചേർത്ത് പിടിച്ചതും അപ്പുന്റെ പിണക്കമെല