🖤ധീരവ് 🖤 ഭാഗം :6 അന്നത്തെ ദിവസം അതിന്റെ യോഗതാൽ കഴിഞ്ഞു കൂടി. മനസ്സിലെ വിങ്ങൽ മായ്ച്ചു കൊണ്ട് പുറമെ ചിരി പടർത്താൻ ദെച്ചു ഒരുപാട് ശ്രെമിച്ചിരുന്നു. രാവിലെ കുളി കഴിഞ്ഞ് അടുക്കളയിൽ പോയി അമ്മയെയും അല്ലുനെയും കണ്ട് ധീരവിനുള്ള ചായയുമായി റൂമിലേക്ക് വന്നതായിരുന്നു അവൾ. ടേബിളിൽ ചായ കപ്പ് വെച്ചു ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ തോന്നി അവൻ കുളിക്കുകയാണെന്ന്... ചായ വെച്ചു തിരിഞ്ഞു നടക്കാൻ നിന്നവളെ എന്തോ പിടിച്ചു നിർത്തി... ഒരു സംശയരൂപേണ അവൾ മേശയിൽ ഉള്ള ഡയറി ഒന്ന് നോക്കി... അതിന്റെ അകത്താളിൽ നിന്ന് ഒരു കത്ത് പോലെ ഉണ്ടെന്ന് തോന്നിയതും അവൾ