*പറയാതെ......* Part 1 Written by @_jifni_ എന്റെ കൊച്ചു വീടിന്റെ ചുറ്റും കല്യാണ പന്തൽ ഉയർന്നു. കുടുംബക്കാരും നാട്ടുകാരും വന്നു പോയി കൊണ്ടിരുന്നു. വീട്ടിലും വഴിലും മിന്നിത്തിളകുന്ന ബൾബുകൾ കത്തി. വീടിന്റെ പിൻഭാഗത്ത് കല്ല് വെച്ച് കൂട്ടിയ അടുപ്പിൽ തീ കത്തി നൈച്ചോറും ചിക്കനും പാകമാകാൻ തുടങ്ങി. വന്നു പോകുന്നവരുടെ മുഖം ഒക്കെ പ്രകാശപൂരിതമാണ്. എന്റെയും ന്റ അനിയത്തി റന്നയുടെയും മുഖം മാത്രം പ്രകാശിച്ചിട്ടില്ല. ഉമ്മാന്റേയും ഉപ്പാന്റെയും ചിരി കാണുമ്പോ എന്നിലും ഒരു നിറമില്ലാത്ത പുഞ്ചിരി വിരിഞ്ഞു. ഈ ഞാൻ ഇവിടെ ആർക്കും ഒരു ഭാധ്യത ആവരു