*പറയാതെ......*
Part 1
Written by @_jifni_
എന്റെ കൊച്ചു വീടിന്റെ ചുറ്റും കല്യാണ പന്തൽ ഉയർന്നു. കുടുംബക്കാരും നാട്ടുകാരും വന്നു പോയി കൊണ്ടിരുന്നു. വീട്ടിലും വഴിലും മിന്നിത്തിളകുന്ന ബൾബുകൾ കത്തി. വീടിന്റെ പിൻഭാഗത്ത് കല്ല് വെച്ച് കൂട്ടിയ അടുപ്പിൽ തീ കത്തി നൈച്ചോറും ചിക്കനും പാകമാകാൻ തുടങ്ങി. വന്നു പോകുന്നവരുടെ മുഖം ഒക്കെ പ്രകാശപൂരിതമാണ്. എന്റെയും ന്റ അനിയത്തി റന്നയുടെയും മുഖം മാത്രം പ്രകാശിച്ചിട്ടില്ല. ഉമ്മാന്റേയും ഉപ്പാന്റെയും ചിരി കാണുമ്പോ എന്നിലും ഒരു നിറമില്ലാത്ത പുഞ്ചിരി വിരിഞ്ഞു.
ഈ ഞാൻ ഇവിടെ ആർക്കും ഒരു ഭാധ്യത ആവരുത് എന്ന ഒറ്റ കാരണത്താൽ മാത്രം ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചു.
കല്യാണ രാവിന്റെ പരിപാടികളൊക്കെ കാഭീരമായി കഴിഞ്ഞു. എല്ലാവരും രാവിലെ വരാന്ന് പറഞ്ഞു മടങ്ങി.... അടുത്ത ബന്ധുക്കൾ വീട്ടിൽ നിന്ന്. ഞാനും എല്ലാർക്കും മുന്നിൽ നന്നായി തന്നെ അഭിനയിച്ചു.
ഉമ്മയോടും ഉപ്പാനോടും സമ്മദം ചോദിച്ചു ഞാൻ ഉറങ്ങാൻ പോയി.
കിടന്നിട്ട് ഉറക്കം വന്നില്ല. മുന്നിൽ ഇരിക്കുന്ന പേനയും ബുക്കും കണ്ടതും എന്റെ ജീവിതം ഒന്ന് കുറിച്ചിടാൻ തോന്നി.
ഞാൻ എഴുതി തുടങ്ങി.
ഡ്രൈവർ മുഹമ്മദിനും ഭാര്യ മറിയത്തിനും നാല് പെണ്മക്കൾ. മൂത്തവൾ സെമീറയെ നല്ല അന്തസ്സായിട്ട് തന്നെ കെട്ടിച്ചു വിട്ടു. Bussnessman ഷഫീഖ്നേ കൊണ്ട്. ഇക്കാക്ക നല്ലവനാണെങ്കിലും സുഖ സുന്ദര ജീവിതം അവൾക്ക് കിട്ടിയത്തോടെ അവൾ ജന്മം നൽകിയവരെയും കൂടപ്പിറപ്പുകളെയും മറന്നു. അന്നാന്നത്തെ വരുമാനം കൊണ്ട് ജീവിച്ചു പോകുന്ന കുടുംബത്തിന്റെ ചുമതലയും ഇക്കാക്ക ഏറ്റെടുക്കേണ്ടി വരോ എന്ന് കരുതി ഇക്കാക്കയെയും അവൾ എല്ലാരിൽ നിന്നും അകറ്റി നിർത്തി. സ്വന്തം മോൾക് ഇല്ലാത്ത സ്നേഹം മരുമകൻ ഉണ്ടാവില്ലല്ലോ..... പ്രധാന ദിവസങ്ങളിൽ പോലും അവൾ വീട്ടിൽ വരുകയോ വിളിക്കുകയോ ഇല്ല.അങ്ങനെ മൂത്തമകൾ കുടുംബത്തിൽ നിന്ന് പാടെ അകന്നു.
രണ്ടാമത്തെ മകൾ സജ്‌നയെ മറ്റൊരു ആദ്യാപകനായ ആദിൽ നെ കൊണ്ട് കല്യാണം ഉറപ്പിച്ചു. ആദിൽ sir ന്റെ വീട്ടിലും സജ്‌നയുടെ വീട്ടിലും കല്യാണ ഒരുക്കങ്ങൾ തകൃതമായി പക്ഷെ കല്യാണ തലേന്ന് സജ്‌ന ഒരു ക്രിസ്ത്യൻ ചെക്കന്റെ കൂടെ പോയി. അതോടെ ആ കുടുംബത്തിന്റെ സ്ഥിതി അതീവ കുരുതരമായി.മുഹമ്മദ് മാനസികമായും ശരീരികമായും തളർന്നു. മുട്ടിൻ കീയെ രണ്ട് സൈഡും തളർന്നു. അതോടെ കുടുംബം പട്ടിണി ആവും എന്ന് കണ്ടതും മൂന്നാമത്തെ മകളായ ഞാൻ ഒരു ജോലി അന്വേഷിച്ചിറങ്ങി.
അടുത്തുള്ള ഒരു തയ്യൽ കടയിൽ പോയി. കുടുംബം മുന്നോട്ട് കൊണ്ട് പോയി. ഉമ്മ വീട്ടിൽ ഇരുന്നും തയ്യൽ ഒരു വരുമാന മാർഗം ആക്കി. എന്റെ മൂത്തവർ രണ്ട് പേരും അങ്ങനെ ചെയ്തെങ്കിലും എനിക്ക് വലുത് എന്റെ കുടുംബമാണ്. പോറ്റി വളർത്തിയവരെ എങ്ങനെ ഉപേക്ഷിച്ചു പോകാൻ തോന്നി അവർക്ക്. ഞാൻ ഇടക്കിടെ ആലോചിക്കും എങ്കിലും ഒരുത്തരം ഇല്ല. അവർക്ക് ഇതിനുള്ളത് നമ്മെ പടച്ച നാഥൻ നൽകും എന്നുറപ്പാണ്.
തയ്യലിന്റെ കൂടെ ഞാൻ ടീറ്റീസി എന്ന എന്റെ സ്വപ്നവും നെയ്തടുത്ത്. അനിയത്തി റന്നയെയും നന്നാക്കി പഠിപ്പിച്ചു.
ഒടുത്തുള്ള ഒരു സ്കൂളിൽ ഇന്റർവ്യൂ ന് പോയതായിരുന്നു.
*i am shaana*
എന്നും പറഞ്ഞു സർട്ടിഫിക്കറ്റുകൾ ഞാൻ നീട്ടിയത് അയാൾക്കായിരുന്നു.....
പകയോടെ എന്നെ നോക്കുന്ന ആ കണ്ണുകൾ ഞാൻ കണ്ടു. ചുവന്ന് രക്തകളറായിട്ടുണ്ട്.
നീട്ടിയ സർട്ടിഫിക്കറ്റുകൾ ഞാൻ പുറകോട്ട് വലിച്ചു കൊണ്ട് രണ്ടടി പിറകോട്ടു വെച്ച്.....
തുടരും....💖