Part 22 ✍️Nethra Madhavan വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അല്പം ആശ്വാസം ആയെങ്കിലും ആ മുഖത്തെ ഭാവങ്ങൾ വീക്ഷിക്കേ ആദിയുടെ ഭയം ഇരട്ടിച്ചു... വന്യത മാത്രം ഉള്ള മുഖം...സർവ്വവും ചുറ്റെരിക്കാൻ ഉള്ള പക മാത്രമായിരുന്നു ആ കണ്ണുകളിൽ.... അത്രയും നേരം തന്റെ മുഖത്തേക്കു നോക്കാത്ത നിന്ന ആ കണ്ണുകൾ പെട്ടെന്ന് തന്റെ കണ്ണുകളിലേക്കു നോക്കിയതും ആദി തറഞ്ഞു നിന്നുപോയി... 'ജാനി..' ആദിയുടെ ചുണ്ടുകൾ മന്ത്രിച്ചു...മുടി മുന്നിലേക്കു വീണുകിടക്കുന്നതിനാൽ മുഖം ശെരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല.. എന്നാലും അവളുടെ മുഖത്തെ ഭാവങ്ങൾ ആദിക്കു തിരിച്ചറിയാൻ കഴിഞ്