മനസ്സ് ശാന്തമല്ലെങ്കിൽ നിദ്രദേവി തിരിഞ്ഞു പോലും നോക്കൂല എന്ന് പറയുന്നത് വളരെ വളരെ ശരിയാണെന്ന് ആ രാത്രിയിൽ മഹിക്ക് തോന്നി.... നന്ദുവിനെ ഒഴിവാക്കണം എന്ന് ബുദ്ധി ഉപദേശിക്കുമ്പോഴും മനസ്സിന്റെ ഏതോ ഒരു കോണിൽ ഒരു വിങ്ങൽ ഉണ്ട്... ആഗ്രഹിച്ചൊരു പ്രണയം അവനെ പോലെയൊരാൾ ആയിരുന്നില്ലേ??? കൊച്ചു കൊച്ചു കുറുമ്പുകൾക്കും വാശികൾക്കും കൂടെ നിൽക്കുന്ന... ഒരുപാട് ദേഷ്യം ഇല്ലാത്ത കളിയിലൂടെ ഒത്തിരി കാര്യങ്ങൾ പറയുന്ന..... ഒന്നും അടിച്ചേല്പിക്കാത്ത... പക്ഷെ പ്രണയത്തിന്റെ മറ്റൊരു തലം അപ്പോഴും അവൾക്കുള്ളിൽ ഒരു നടുക്കം തന്നെയായിരുന്നു.... പക്ഷെ ഭയമാണ്....... പുറമെ കാണുന്നത്