അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ സുദിനം വന്നെത്തി. മഞ്ജുവിനെ വിനുവും രഞ്ജുവിനെ മഹിയും താലി കെട്ടുന്ന ദിവസം. രണ്ടു കൂട്ടരുടെയും ഒരുമിച്ചായതിനാൽ വിവാഹം അമ്പലത്തിനോട് ചേർന്നുള്ള ഹാളിൽ നടത്താനാണ് തീരുമാനിച്ചത്. ആർഭാടമായിത്തന്നെ നടത്താനാണ് തീരുമാനം. ഇനിയൊന്നിനു കാത്തിരിക്കാനില്ലല്ലോ. വേഷവിധാനങ്ങൾക്കും ഒരുക്കങ്ങൾക്കുമൊന്നും യാതൊരു കുറവും ഉണ്ടായില്ല. എല്ലാം രഞ്ജുവിന്റെ കൂട്ടുകാരുടെ വകയാണ്. മഞ്ജുവിന്റെയും രഞ്ജുവിന്റെയും സാരിയും ആഭരണങ്ങളും ഹെയർ സ്റ്റൈലും ഒക്കെ അവരെ പരസ്പരം തിരിച്ചറിയാനാകാത്ത പോലെയായിരുന്നു. മഹിക്കും വിനുവിനുമുള്ള