🖤ധീരവ് 🖤ഭാഗം :15 [Last part] """നീ എന്താ ഇവിടെ വന്നിരിക്കുന്നത്??"" ധീരവിന്റെ അടുത്ത് ഇരുന്നു കൊണ്ട് നന്ദു ചോദിച്ചതും അവനൊന്ന് പുഞ്ചിരിച്ചു ""ഞാൻ ചുമ്മാ... പഴയ കാര്യങ്ങൾ ഓർത്തു പോയി...""" ഇരുട്ടിലെ നോട്ടം പായിച്ചു കൊണ്ടവൻ മറുപടി നൽകി... നന്ദുവിനും അവന്റെ വേദന മനസിലായിരുന്നു.... കുറച്ചു നേരം അവിടെ നിശബ്ദത തളം കെട്ടി... """നന്ദുവേട്ടാ.... ഇതാ നിങ്ങടെ മോള്... പെണ്ണിന് അച്ഛനെ കാണാഞ്ഞിട്ട് ഒരു സ്വായ്ര്യവും തരുന്നില്ല.... ദാ... പിടി """ കള്ളദേഷ്യത്തോടെ അല്ലു കയ്യിൽ ഇരിക്കുന്ന ആധുമോളേ നോക്കി നന്ദുവിന്റെ കയ്യിൽ കൊടുത്തു... കണ്ണൻ അതൊരു