🖤ധീരവ് 🖤ഭാഗം :15 [Last part]
"""നീ എന്താ ഇവിടെ വന്നിരിക്കുന്നത്??""
ധീരവിന്റെ അടുത്ത് ഇരുന്നു കൊണ്ട് നന്ദു ചോദിച്ചതും അവനൊന്ന് പുഞ്ചിരിച്ചു
""ഞാൻ ചുമ്മാ... പഴയ കാര്യങ്ങൾ ഓർത്തു പോയി...""" ഇരുട്ടിലെ നോട്ടം പായിച്ചു കൊണ്ടവൻ മറുപടി നൽകി...
നന്ദുവിനും അവന്റെ വേദന മനസിലായിരുന്നു.... കുറച്ചു നേരം അവിടെ നിശബ്ദത തളം കെട്ടി...
"""നന്ദുവേട്ടാ.... ഇതാ നിങ്ങടെ മോള്... പെണ്ണിന് അച്ഛനെ കാണാഞ്ഞിട്ട് ഒരു സ്വായ്ര്യവും തരുന്നില്ല.... ദാ... പിടി """
കള്ളദേഷ്യത്തോടെ അല്ലു കയ്യിൽ ഇരിക്കുന്ന ആധുമോളേ നോക്കി നന്ദുവിന്റെ കയ്യിൽ കൊടുത്തു... കണ്ണൻ അതൊരു ചിരിയോടെ കണ്ടു....
""അച്ഛന്റെ കുട്ടി... വാവോറങ്ങീലെ....
അമ്മ എന്തേലും കാട്ടിയോ... ന്റെ കൊച്ചിനെ...""" അല്ലുനെ ഇടംകണ്ണിട്ട് നോക്കി നന്ദു മോളേ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചതും... അല്ലു കലിപ്പിചോന്ന് നോക്കി...
"" ഹാ... ഇനി അതും പറഞ്ഞ് അച്ഛനും മോളും എന്റെ തലേൽ കേറിക്കോ..😡""
അവളെ സംസാരം കേട്ടതും നന്ദു ധീരവിനെ നോക്കി കണ്ണ് ചിമ്മി...
""" അമ്മയ്ക്ക് തീരെ കുശുമ്പ് ഇല്ലല്ലോ വാവേ..."" അടക്കിപിടിച്ച ചിരിയോടെ നന്ദു മോളോട് ചോദിച്ചതും..
അല്ലു കൂർപ്പിചോന്ന് നോക്കി....
ആധുമോളുന് സംഭവം അറിയില്ലങ്കിലും അവൾ അച്ഛന്റെ കൂടെ കൂടി ചിരിച്ചു...
ധീരവ് അതെല്ലാം കണ്ട് ഒരു ചിരിയോടെ ആധുമോളേ കവിളിൽ ഒന്ന് മുത്തിയ ശേഷം റൂമിലേക് നടന്നു...
സിറ്റ്ഔട്ടിൽ നിന്നും ഹാളിലേക്ക് കടക്കാൻ നേരം ധീരവ് ഒന്ന് തിരിഞ്ഞു നോക്കി....
ആധുമോളേ മടിയിൽ ഇരുത്തി അല്ലുവിനെ തന്റെ നെഞ്ചിൽ ചേർത്ത് പിടിച് ഓരോന്ന് പറയുന്ന നന്ദുവിനെ കണ്ടതും... ധീരവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....
ആ ചിരിയോടെ അവൻ റൂമിലേക്ക് ചെന്നു.
അകത്തൊന്നും ദെച്ചുവിനെ കാണാതെ വന്നപ്പോൾ ബാൽകണിയിലേക്ക് അവൻ പോയി. വിചാരിച്ചപോലെ അവൾ അവിടെ മാനത്തും നോക്കി നിൽക്കുകയാണ്.
ശബ്ദം ഉണ്ടാക്കാതെ... ധീരവ് ദെച്ചുവിനെ ചെന്ന് പുറകിൽ നിന്ന് ചേർത്ത് നിർത്തി....
ആദ്യമോന്ന് അവൾ ഞെട്ടിയെങ്കിലും പിന്നെ യാതൊരു പ്രതികരണവും ഇല്ലാതെ നിന്നു....
"""എന്താഡോ... ഇനിയും എന്നിൽ നിന്ന് അകന്ന് മാറാനുള്ള വഴി ആലോചിക്കുകയാണോ....""" ഇടറാതെ വാക്കുകൾ അവൻ പൂർത്തിയാക്കിയതും ദെച്ചുവിന്റെ ഹൃദയത്തിലാണ് വന്ന് തറച്ചത്...
"" എന്തിനായിരുന്നു... ഇത്രകാലം... കാണാൻ കൂട്ടാക്കാതെ നിന്നത് ""
അവളൊന്നും മിണ്ടിയില്ല...
അവളെ വയറ്റിൽ ചുറ്റി പിടിച്ച അവന്റെ കൈകളിൽ വെള്ളതുള്ളി ഇറ്റിയതും...
ധീരവ് ഞൊടിയിടയിൽ അവളെ തിരിച് നിർത്തി.. താടി പിടിച് മുഖമുയർത്തിച്ചു നോക്കി....
നിറഞ്ഞുതൂമ്പി നിൽക്കുന്ന... കാപ്പി കണ്ണുകൾ കാൺകെ അവന്റെ നെഞ്ചിൽ കത്തി ഇറക്കിയ വേദന തോന്നി...
""എന്തിനാഡാ... കരയുന്നത്.... ഞാൻ.. ഞാൻ കരയാൻ പറഞ്ഞതല്ല... എനി.. എനിക്ക്..."" അവൻ പൂർത്തിയാകും മുന്നേ അവൾ ചുണ്ടുകൾ കൈ വെച്ച് തടഞ്ഞു കൊണ്ട് അരുതെന്ന് തലയാട്ടി...
""ഇന്നോ... ഇന്നോട് ക്ഷമിക്കണം... ഞാൻ... നിക്ക്... അന്നേരം ഒന്നിനും നിൽക്കാൻ കഴിഞ്ഞില്ല.... അല്ലാതെ അകറ്റി നിർത്താൻ ഒന്നും അല്ല...."" പൊട്ടിക്കരഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് വീണതും... ഇരു കൈകൾ കൊണ്ടവൻ അവളെ വരിഞ്ഞു മുറുകി ചേർത്ത് നിർത്തി.....
ഒരിക്കലും കൈവിടില്ല എന്നപോലെ.
««««««««««««««®
രാവിലെ തന്നെ അസ്‌ലമും ശരത്തും മനുവും ധീരവിന്റെ വീട്ടിൽ എത്തി...
ഹാളിലേക്ക് അവർ കേറിയതും നന്ദുവും ധീരവും പുറത്ത് പോവാനുള്ള ഒരുക്കത്തിൽ സ്റ്റൈർ ഇറങ്ങി വന്നു...
എല്ലാവരും ഒന്ന് പുഞ്ചിരിച്ചു...
വീട്ടിലുള്ളവരോട് ഒക്കെ പറഞ്ഞവർ കാറിലേക്ക് കയറി...
ധീരവ് ആയിരുന്നു ഡ്രൈവ് ചെയ്തത്...
കുന്നും മലകൾക്കും ഇടയിലൂടെ വിജനമായ വീഥിയിലൂടെ കാർ മുന്നോട്ട് കുതിച്ചു....
പച്ചപുൽകൊടികൾ നിറഞ്ഞു നിൽക്കുന്ന... വഴിയിലൂടെ അവർ പോയികൊണ്ടിരുന്നു...
ഒരുപാട് നേരതിന് ശേഷം മേടക്കൽ പള്ളിയുടെ മുന്നിൽ അവർ വണ്ടി നിർത്തി....
അഞ്ചുപേരും ഡോർ തുറന്ന് പുറത്ത് ഇറങ്ങി...
പള്ളിയിലേക്ക് ഒന്ന് നോക്കി കൊണ്ടവർ സെമിതേരിയിലേക്ക് നടന്നു...
അടച്ചിട്ട ഗൈറ്റ് തുറന്നവർ അതിനകതേക്ക് കടന്നു...
ഒഴിഞ്ഞു മാറി കിടക്കുന്ന ശവകുടീരതിന് മുന്നിൽ നിരന്ന് നിന്നു....
ധീരവ് അവന്റെ കയ്യിൽ കരുതിയ റോസ് പൂവിന്റെ ബോക്ക അതിന് മുകളിൽ വെച്ച് പിറകിലേക് നീങ്ങി അവരോടപ്പം നിന്നു...
അഞ്ചുപേരും ഇരുകൈകളും മുന്നിലെക്ക് കൂട്ടിപിടിച് കല്ലറയിലേക്ക് നോക്കി....
**ജോൺ തോമസ് **
1997-2021
അഞ്ചുപേരും ശ്വാസം ഒന്ന് ആഞ്ഞുവലിച് വിട്ടു... നോക്കി നിന്ന കണ്ണുകളിൽ നിന്ന് നനവ് പടർന്നിരുന്നു...
ഒരു ഇളം തെന്നൽ അവരെ തഴുകി പോയി....
അതിൽ അവർ അറിഞ്ഞു തങ്ങളുടെ കൂടെപിറകാതെ കൂടപ്പിറപ്പായ... ജോണിന്റെ സാന്നിധ്യം.....
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചവർ തിരിഞ്ഞു നടന്നു...
'ഈ ദിവസം മറക്കില്ലഡാ... ഒരിക്കലും ഞങ്ങൾ... കാരണം.... ഞങ്ങൾക്ക് നഷ്ട്ടമായത്... നിന്നെയും ഞങ്ങളെ തന്നെയുമാണ്....ഇന്ന് നിന്റെ ഓർമ ദിവസം മാത്രമല്ല..... ഞങ്ങളെ ചങ്ക് എരിഞ്ഞ ദിനം കൂടിയാണ്...' കാറിൽ കയറാൻ നേരം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ധീരവ് മനസ്സിൽ പറഞ്ഞു....
ആ വണ്ടി കടന്ന് പോയതും... ജോണിന്റ കല്ലറയിൽ ഇരുന്ന പൂക്കൾ... ആ ഇളം തെന്നലിൽ മെല്ലെ പാറി പറന്നു.....🌹
അവസാനിച്ചു.......🖤