കണ്ണുകൾ വലിച്ചു തുറക്കാൻ പാട് പെട്ടുകൊണ്ടിരിക്കുകയാണ് മാളു. എല്ലാവരും തനിക്കു ചുറ്റും നിൽക്കുന്നു. എല്ലാവരുടെ മുഖത്തും വിഷാദ ഭാവം. ബെഡിൽ നിന്നും പതിയെ അവൾ എഴുന്നേറ്റിരുന്നു, ഇത് കണ്ടു അമ്മയും ലച്ചുവും അടുത്തേക്ക് ഓടി വന്നു. തലയുടെ കനം ഇനിയും പോയിട്ടില്ല. അവൾ തന്റെ രണ്ടു കയ്യും തലയിൽ താങ്ങി ബെഡ് റെസ്റ്ററിലേക്ക് ചാരി ഇരുന്നു. അമ്മയുടെ കരഞ്ഞു കലങ്ങി വീർത്ത കണ്ണുകൾ അവളിൽ വല്ലാത്ത വേദന ഉണ്ടാക്കി. എല്ലാവരും സരിതലപ്പുകൊണ്ട് കണ്ണു തുടച്ചു കൊണ്ടിരിക്കുന്നു. "ഞാൻ കാരണം അല്ലെ മോളെ നിനക്ക് ഈ ഗതി വന്നത് " എന്നും പറഞ്ഞു അമ്മ ഒരൊറ്റ കരച്ചിൽ. അമ്മ എന്തൊക്കെയോ