Part -20 "ഒന്ന് വേഗം നടക്ക് പെണ്ണേ.ഓഫീസ് ടൈം ഒക്കെ കഴിഞ്ഞു' ഇനി ആ കാലൻ്റെ വായിൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും." " ഞാൻ നടക്കുകയല്ലേ. ഇതിലും സ്പീഡിൽ എനിക്ക് നടക്കാൻ പറ്റില്ല തുമ്പി" അവർ ഇരുവരും ഓഫീസിനുള്ളിലേക്ക് കയറിയതും അവിടം ആകെ കണ്ട് അന്തം വിട്ട് നിന്നു. അകത്ത് ചിരിച്ചു കൊണ്ട് നിൽക്കുന്ന ശിവ .അവൻ എന്തോക്കെയോ പറയുന്നുണ്ട്. അത് കേട്ട് അവന് ചുറ്റും നിൽക്കുന്ന സ്റ്റാഫ് കൈയ്യടിക്കുന്നുണ്ട്. " ഇത് എന്താ സംഭവം "തനിക്ക് നേരെ വരുന്ന ഒരു സ്റ്റാഫിനെ പിടിച്ച് നിർത്തി കൊണ്ട് രേവതി ചോദിച്ചു. " ഈ വർഷത്തെ യങ്ങ് entrepreneur award നമ്മുടെ ദേവ സാറിന് കിട്ടി.