Part 25 ✒️ Ayisha nidha ഫോണിൽ തെളിഞ്ഞ് വന്ന പേര് കണ്ട് എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. *മാക്രി* റബ്ബേ എന്റെ ലനു. എനിക്ക് ഫോൺ അറ്റന്റ ചെയ്യാൻ കഴിയുന്നില്ല. കയ്യും കാലും മരവിച്ച് പോയ പോലെ. ഷാദി ഫോൺ വാങ്ങി അറ്റന്റ ചെയ്തു ലൗഡിൽ ഇട്ടു. അത് നന്നായി ഇല്ലേ റിങ് ചെയ്യും എന്നല്ലാതെ അറ്റന്റ ചെയ്യില്ലായിരുന്നു. എന്റെ അവസ്ഥ അത്രക്കും ആണ്. ഹലോ... (ലനു) ഷാദി ന്നേ ഒന്ന് നോക്കി ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോ... ഓൾ തന്നെ സംസാരിച്ചു. ഹലോ...(ഷാദി) ഹാ.. ബാബിയോ.. അജു എവ്ടെ ബാബി. എന്ന് ലനു ചോദിച്ചപ്പോ... ഷാദി ഒന്നൂടെ ന്നേ നോക്കി. അജുക്കാ ഇവിടെ ഉണ്ട്. എല്ലാരും കൂട