Aksharathalukal

Aksharathalukal

ശ്രീനിവേദം

ശ്രീനിവേദം

4.5
1.4 K
Love Suspense Thriller
Summary

മോളൂട്ടി.. മോളൂ.. കളിപ്പിക്കല്ലേ.. എവിടെയാ നീ.. അവളുടെ ശബ്‌ദം ആ പഴയ വീടിന്റെ ചുവരുകളിൽ തട്ടി ഉറക്കെ പ്രതിധ്വനിച്ചു.. മോളൂ..ആദി മോളെ.. അവളുടെ ശബ്ദത്തിൽ ചെറു പരിഭ്രമം ഇത്തവണ നിറഞ്ഞിരുന്നു.. മോളെ.. പേടിപ്പിക്കാതെ വായോ.. അവൾ വിളിച്ചു.. ആ പഴയ വീട്ടിന്റെ ഓരോ കോണിലും അവൾ തേടി നടന്നു.. ഈശ്വരാ ന്റെ കുഞ്ഞ്.. അതും പറഞ്ഞവൾ തളർന്ന് നിലത്തേയ്ക്കിരുന്നു.. ആ വീട്ടിലാകെ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത നിറഞ്ഞു.. പെട്ടെന്നാണ് ഒരു ചെറു കിലുക്കം അവൾ കേട്ടത്.. അവൾ വെപ്രാളത്തോടെ തിരിഞ്ഞു.. ആ മുറിയിലിരുന്ന തടിയലമാരയുടെ പിന്നിൽ നിന്ന് വീണ്ടും കിലുക്കം കേട്ടു.. നിറഞ്ഞു കലങ്