Aksharathalukal

Aksharathalukal

നന്മയുടെ ചിരിയുള്ള ആൾ.

നന്മയുടെ ചിരിയുള്ള ആൾ.

5
669
Inspirational
Summary

കിഴക്കിന്റെ വെനീസ് എന്ന് വിളിപ്പേരുള്ള ആലപ്പുഴ, കടലും കായലും തെങ്ങും മാവും എല്ലാം ചേർന്ന് മനോഹരമാക്കിയ നാട്, വിനോദ സഞ്ചാരികളുടെ ഇഷ്ട്ട സ്ഥലം. ആലപ്പുഴ കായൽ ഭംഗി കാണാൻ  ഹൗസ് ബോട്ടും ചെറു വള്ളങ്ങളും നിരവധി. കുട്ടനാടിന്റെ മനോഹാരിത കാണുന്നവർ സന്തോഷത്തോടെ പറയും എന്ത് ഭംഗി എന്ന്, നല്ല കരിമീനും കായൽമീനും കഴിച്ചു കരിക്കും തെങ്ങും കള്ളും ഒക്കെ കുടിച്ചു ആഘോഷമാക്കാൻ ഒട്ടനവധി ആളുകൾ വരുന്ന സ്ഥലം. എപ്പോ നാട്ടിൽ പോയാലും അവിടെ ഒന്ന് പോയീ വരുന്നത് പതിവാണ്, നല്ല ഭക്ഷണവും ഒരു കായൽ യാത്രയും ചെയ്യുമ്പോ ഒരു അനുഭൂതി ആണ്. ഇത്തവണ ഭാര്യേയെയും കൂട്ടി ഉച്ചയോടു അടുപ്പിച്