ജിത്തിന്റെ അപകടവും മാധവന്റെ മരണവും ആ കുടുംബത്തെ ആകെ തകർത്തു... കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് നോക്കി കാണുവാനേ ശിവക്ക് കഴിഞ്ഞുള്ളു.... ആമിയെ പെട്ടെന്ന് കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു രുദ്ര്.... അവനു ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.... എന്നാൽ ശിവയെ കണ്ടപ്പോൾ ഉള്ള രുദ്ര് ന്റെ ഭവമാറ്റം ആധിയിൽ സംശയം ഉളവാക്കി... അവൾ രുദ്ര് ന്റെ അടുത്തേക്ക് ചെന്നു.... കിച്ചേട്ടാ...... അവൾ അവനെ വിളിച്ചു.... മ്മ് എനിക്ക് ഒന്നും അറിയില്ല ആദി.... ഇവിടെ എന്താ നടക്കുന്നെ.... ആരാ അവരൊക്കെ????? അവന്റെ സംശയത്തിനുള്ള മറുപടി ആയി തൊട്ട് മുന്ന്