റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ് കാണാൻ കൊതിക്കുന്നതെന്തോ അടുത്തെത്താറായി എന്നു മനസ്സിൽ തോന്നുന്ന ആ നിമിഷം വല്ലാത്ത ഒരു അനുഭൂതിയാണ് വെള്ളിവളകളിട്ട അവളുടെ കൈകൾ തേടിയുള്ള ഓട്ടം മറക്കാൻ പറ്റില്ല സംസാരിക്കാൻ ആവില്ലെങ്കിലും അവളുടെ കവിതനിറഞ്ഞ നോട്ടം മതി ജീവിതകാലം മുഴുവൻ ചൂളം വിളിച്ചു കുതിച്ചു പായുന്ന തീവണ്ടിക്കറിയുമോ എന്റെയുള്ളിലെ പ്രണയം