എല്ലാം ഒറ്റയ്ക്കുചെയ്യാൻ ശീലിയ്ക്കുകയാണ് നമ്മൾ. ആരെയും ബുദ്ധിമുട്ടിയ്ക്കാൻ നമുക്ക് ഇഷ്ടമില്ലാതായിരിയ്ക്കുന്നു. ആരെയെങ്കിലും എന്തിനുവേണ്ടി ആയാലും ആശ്രയിയ്ക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവും ആയി മാറിയിരിയ്ക്കുന്നു. മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി രാപ്പകൽ നമ്മൾ അദ്ധ്വാനിയ്ക്കുകയാണ്. മറ്റൊരാളോട് ലിഫ്റ്റ് ചോദിയ്ക്കാൻ മടി തോന്നി എങ്ങിനെയെങ്കിലും ഒരു ചെറുകാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്. സ്വന്തം മക്കളെ ആശ്രയിച്ച് ഒരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം