Aksharathalukal

Aksharathalukal

അലൈപായുതേ ❣️ 25

അലൈപായുതേ ❣️ 25

4.6
26 K
Love
Summary

അലൈപായുതേ (25)❤️❤️❤️     ✍️കിറുക്കി 💞💞💞     രാവിലെ രേവുഅമ്മ  അടുക്കളയിൽ നിന്നപ്പോഴാണ് ഹേമ വന്നത്....    "ഏട്ടത്തി....... "   "ഹാ ഹേമയോ..... ഇതെന്താ രാവിലെ തന്നെ അമ്പലത്തിൽ പോയോ.... "   "ആ ഏട്ടത്തി ഇന്ന് ഉത്സവം തീരുമല്ലേ.... പിന്നെ നമ്മുടെയ പണിക്കരുടെ അടുത്ത് ഒന്ന് പോയി.... ഞാൻ അതിനാ ഏട്ടത്തിയോട് മക്കളുടെ ജാതകം ചോദിച്ചത്.... ഏട്ടത്തി എടുത്തു തന്നത് നന്നായി.... ഞാൻ എല്ലാവരുടെയും സമയം ഒന്ന് നോക്കിപ്പിച്ചു...... "   "നീ അത്യാവശ്യം പറഞ്ഞോണ്ട....പറഞ്ഞുവിട്ടു എടുപ്പിച്ചത്....  പിന്നെ ആമി മോളുടെ അവളുടെ കയ്യിൽ ഉണ്ടായിരുന്നത് ഞാൻ അന്നേ വാങ്ങി വെച്ചിരുന