Aksharathalukal

Aksharathalukal

✨ ഹൃദയത്താൽ ചേർന്നവർ✨ 7

✨ ഹൃദയത്താൽ ചേർന്നവർ✨ 7

5
2.5 K
Comedy Love Others Suspense
Summary

അങ്ങനെ നാലാളും കത്തി വെച്ച് കുന്നൊക്കെ കയറി കോളേജിൽ എത്തിയപ്പോൾ സമയം 9.30 കഴിഞ്ഞിരുന്നു. കോളേജിലേക്ക് ചെല്ലുമ്പോൾ ഗെയ്റ്റിൽ തന്നെ കണ്ടു നവാഗതർക്കും സ്വാഗതം എന്നെഴുതി കെട്ടിയിരിക്കുന്ന ബാനർ . തുടരുന്നു .... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അന്ന് വന്നപ്പോൾ ഉള്ളതു പോലെ അല്ല ഇന്ന് . നവാഗതരെ സ്വീകരിക്കാനായി ഇന്ന് കലാലയ മുറ്റം വർണ്ണശബളമായ തോരണങ്ങളാൽ അലംകൃതമായിരുന്നു. നാലാളും കൂടി  ചുറ്റുപാടും വീക്ഷിച്ച് കൊണ്ട് നടന്ന് മെയിൽ ബ്ലോക്കിലെത്തി. "അല്ലഡ ക്ലാസ് ഇനി ഏത് ഉഗാണ്ഡയിലാ." (പാറു ) "ഈ ബ്ലോക്കിൽ തന്നെയല്ലേ , മിച്ചു വന്നിട്ടുണ്ടാവില്ലെ അവൾക്കൊന്ന് വിളിച്ചോക്ക് . &qu