Part -10 അന്ന് വൈകുന്നേരം തന്നെ അപ്പുവും വീട്ടുകാരും കാസർകോട്ടേക്ക് പോയിരുന്നു. അപ്പു പോയതോടുകൂടി അച്ചുമ്മക്ക് ഓഫീസിൽ പോകാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അപ്പുവിന് പിന്നാലെ തന്നെ താനും ലീവ് എടുത്താൽ രാഹുൽ അത് മനസ്സിലാകും എന്നതിനാൽ അവൾ രണ്ടു ദിവസവും കൂടി ഓഫീസിലേക്ക് പോയി. "അച്ചുമ്മ അപ്പോ നിന്റെ അഭിനയം തുടങ്ങുകയല്ലേ .എന്തൊക്കെ ചെയ്തിട്ടാണെങ്കിലും രാഹുൽ സാറിനെ കൊണ്ട് ലീവ് വാങ്ങിപ്പിക്കണം." അവൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ ടേബിളിലേക്ക് തല വെച്ചു കിടന്നു. "അയ്യോ ...അമ്മേ.. എനിക്ക് വയ്യേ.." അവൾ വയർ കൈകൊണ