Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 10

Part -10
 
അന്ന് വൈകുന്നേരം തന്നെ അപ്പുവും വീട്ടുകാരും കാസർകോട്ടേക്ക് പോയിരുന്നു. അപ്പു പോയതോടുകൂടി അച്ചുമ്മക്ക് ഓഫീസിൽ പോകാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.
 
 
 പക്ഷേ അപ്പുവിന് പിന്നാലെ തന്നെ 
താനും ലീവ് എടുത്താൽ രാഹുൽ  അത് മനസ്സിലാകും എന്നതിനാൽ അവൾ രണ്ടു ദിവസവും കൂടി ഓഫീസിലേക്ക് പോയി.
 
 
"അച്ചുമ്മ അപ്പോ നിന്റെ അഭിനയം തുടങ്ങുകയല്ലേ .എന്തൊക്കെ ചെയ്തിട്ടാണെങ്കിലും രാഹുൽ സാറിനെ കൊണ്ട് ലീവ് വാങ്ങിപ്പിക്കണം." അവൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ ടേബിളിലേക്ക് തല  വെച്ചു കിടന്നു.
 
"അയ്യോ ...അമ്മേ.. എനിക്ക് വയ്യേ.." അവൾ വയർ  കൈകൊണ്ട് പിടിച്ചു കരയാൻ തുടങ്ങി.
 
" എന്താ ... എന്താ പറ്റിയത് "കൂടെയുള്ള എഡ്വിൻ അവളുടെ കരച്ചിൽ കേട്ട്  അടുത്തേക്ക് വന്നു.
 
" എനിക്ക് വയ്യ ..ഞാൻ ഇപ്പൊ ചാവും... അയ്യോ... അമ്മേ... അച്ഛാ..." അവൾ കുറച്ചുകൂടി ഉറക്കെ കരയാൻ തുടങ്ങിയതും മറ്റുള്ളവരും അവളുടെ അരികിലേക്ക് എത്തിയിരുന്നു.
 
" എന്താ അർച്ചന.. എന്താ പറ്റിയത് ..പറയൂ "
അഞ്ജലി അവളുടെ മുഖമുയർത്തി കൊണ്ട് ചോദിച്ചു.
 
"എനിക്ക് ...എനിക്ക് വയറു വേദനിച്ചിട്ട് വയ്യ... സഹിക്കാൻ പറ്റുന്നില്ല..." അവൾ മുഖത്ത് അഭിനയം വാരിവിതറി കൊണ്ട് പറഞ്ഞു .
 
"എന്താ  ഇവിടെ..." അകത്തുള്ള ബഹളംകേട്ട് രാഹുൽ അകത്തേയ്ക്ക് വന്നു ദേഷ്യത്തോടെ ചോദിച്ചു.
 
" അർച്ചനക്ക് തീരെ വയ്യ .."എഡ്വിൻ ആണ് അത് പറഞ്ഞത്. 
 
" എല്ലാവരും നിങ്ങളുടെ വർക്ക് ചെയ്യൂ. എല്ലാവരും സീറ്റിലേക്ക് പോ ..."രാഹുൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞതും എല്ലാവരും ചെറിയ ഒരു ദേഷ്യത്തോടെ അവരവരുടെ സീറ്റിൽ വന്നിരുന്നു.
 
 അച്ചുമ്മ ആണെങ്കിൽ രാഹുലിനെ കണ്ടതും ഒന്നുകൂടി മുഖത്ത് വേദന അഭിനയിക്കാൻ തുടങ്ങി.
 
" എന്താ പറ്റിയത് "അവൾക്കു മുൻപിൽ ഉള്ള ചെയർ വലിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് രാഹുൽ ചോദിച്ചു .
 
"എനിക്ക്... എനിക്ക് തീരെ വയ്യ "
 
"എന്താ വയ്യാത്തതിന് കാരണം എന്നാണ് ഞാൻ ചോദിച്ചത് "
 
"വയറുവേദന"...
 
" എപ്പോഴാ തുടങ്ങിയത് .ഫുഡ് കഴിച്ചില്ലേ"
 
" കഴിച്ചതാ"
 
" ഹോസ്പിറ്റൽ പോവണോ. നല്ല പെയിൻ ഉണ്ടോ "
 
"ഹോസ്പിറ്റലിലൊന്നും പോകണ്ട .എനിക്ക് വീട്ടിൽ പോയി കുറച്ച് റസ്റ്റ് എടുത്താ മതി മാറിക്കൊള്ളും.''
 
" ശരി എങ്കിൽ താൻ പൊയ്ക്കോളൂ .വീട്ടിൽ പോയി റസ്റ്റ് എടുക്കൂ .ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോകാം ."
 
"വേണ്ട സാർ. ഞാൻ വീട്ടിലേക്ക് പോവാ.." 
അതു പറഞ്ഞു അവൾ ബാഗ് എടുത്തു.
 
 
" രാഹുൽ നീ എവിടെയായിരുന്നു .എത്ര നേരമായി ഞാൻ നിന്നെ താഴെ വെയിറ്റ് ചെയ്യുന്നു ."മാഡി അകത്തേക്ക് വന്നു കൊണ്ട് ചോദിച്ചു .
 
"ദാ..ഞാൻ വരാൻ നിൽക്കുകയായിരുന്നു.' രാഹുൽ ചെയറിൽ നിന്നും എഴുന്നേറ്റു അവൻ്റെ അരികിലേക്ക് വന്നു .
 
" അർച്ചനക്ക് എന്താ പറ്റിയത് .കരഞ്ഞോ താൻ ...മുഖം വല്ലാതെ ഇരിക്കുന്നു. രാഹുൽ നീ എന്താടാ ഇവളെ പറഞ്ഞു കരയിപ്പിച്ചത് ."
മാഡി രാഹുലിനെ നോക്കി ഗൗരവത്തിൽ ചോദിച്ചു .
 
"ഇനി അതുകൂടി എൻ്റെ തലയിലെക്കിട്ടോ.. അല്ലെങ്കിലും ഇവൾ കരഞ്ഞാലും ചിരിച്ചാലും കുറ്റം മൊത്തം എനിക്ക് ആണല്ലോ ..."
അത് പറഞ്ഞ് ദേഷ്യത്തോടെ രാഹുൽ പുറത്തേക്ക് പോയി .
 
"രാഹുൽ സാർ എന്നെ ഒന്നും പറഞ്ഞില്ല. എനിക്ക് വയറു വേദന എടുത്തിട്ടാ ഞാൻ കരഞ്ഞത്. ഇവിടുത്തെ ബഹളം കേട്ടിട്ടാണ് രാഹുൽ സാർ ഇങ്ങോട്ടേക്ക് വന്നത് .
 വയറുവേദന ആണ് എന്നു പറഞ്ഞപ്പോൾ എന്നോട് ലീവ് എടുത്തോളാൻ പറഞ്ഞു ."
 
 
"എന്നിട്ടു കുറവുണ്ടോ . ഹോസ്പിറ്റലിൽ പോകണോ..."
 
" വേണ്ട സാർ.. ഞാൻ വീട്ടിൽ പോയി റസ്റ്റ് എടുത്തോണ്ട്"
 
" ഓക്കേ ..എങ്ങനെയാണ് പോകുന്നത് "
 
 
"ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം "
 
 
"എന്നാൽ ഞങ്ങളുടെ ഒപ്പം വന്നോളൂ. ഞങ്ങൾ എന്തായാലും അതുവഴി ആണല്ലോ പോകുന്നത് . തന്നെ വീട്ടിൽ ആക്കാം ."
 
"വേണ്ട സാർ. ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോള്ളാം. സാർ വെറുതേ ബുദ്ധിമുട്ടേണ്ട"
 
" എനിക്കെന്തു ബുദ്ധിമുട്ട് .ഞങ്ങൾ എന്തായാലും അതുവഴിയാ പോകുന്നത്. ഓട്ടോയിൽ ആണെങ്കിലും കാറിൽ ആണെങ്കിലും ഒരേ പോലെ അല്ലെ. പിന്നെന്താ.. താൻ വാ "അത് പറഞ്ഞു മാഡി പുറത്തേക്കിറങ്ങി പോയി .
 
 
"അത് ശരിയാ കാറിൽ ആണെങ്കിലും ഓട്ടോയിൽ ആണെങ്കിലും ഒരു പോലെയാണല്ലോ .
കാറിൽ ആണെങ്കിൽ എസി ഒക്കെ കൊണ്ട് സുഖമായി പോകാം .അതാ നല്ലത് ..."അച്ചുമ്മ മാഡിക്ക് പിന്നാലെ നടന്നു .
 
"പൊട്ടനും പോയി ചട്ടനും പോയി 
ലീവും കിട്ടി ഐലസാ.." അവൾ മനസ്സിൽ പാടി കൊണ്ട് കാറിന് അടുത്തേക്ക് നടന്നു .
 
"നീ പോയില്ലേ ഇത്ര നേരമായിട്ടും "
അവളെ കണ്ടതും രാഹുൽ ഫോണിൽ നിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു.
 
" നമ്മൾ എന്തായാലും അതുവഴി  അല്ലേടാ പോകുന്നത് .അതുകൊണ്ട് ഇവളെ വീട്ടിൽ ആക്കാം എന്ന് ഞാനാ പറഞ്ഞത്."
 
" അതിന്റെയൊക്കെ ആവശ്യം എന്താ മാഡി. അവൾക്ക് ഒരു ഓട്ടോ പിടിച്ച് കൊടുക്കാം .
അവൾ അതിൽ പൊയ്ക്കോളും" രാഹുൽ ദേഷ്യത്തോടെ പറഞ്ഞു .
 
'ഇനി ഓട്ടോ പിടിച്ച് വീട്ടിൽ എത്തുമ്പോഴേക്കും സമയം ഒരുപാട് ആവില്ലേടാ .അവൾ കൂടെ വന്നോട്ടെ .താൻ കയറിക്കോ "മാഡി  തിരിഞ്ഞു  അവളെ നോക്കുമ്പോൾ പുറത്ത് എവിടെയും അവളെ കാണാനില്ല .
 
 
" അർച്ചന എവിടെ പോയി "മാഡി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു .അതുകേട്ട് രാഹുൽ അവളെ അവിടെയെല്ലാം നോക്കി പക്ഷേ കാണാനില്ല .
 
"നിങ്ങൾ ഇത് ആരെയാ നോക്കുന്നേ ."ബാക്ക് സീറ്റിൽ ഇരുന്ന് തല പുറത്തേക്കിട്ടു കൊണ്ട് അച്ചുമ്മ ചോദിച്ചു.
 
" നിങ്ങൾക്ക്  കയറുന്നില്ലേ... വാ പോകാം.." അന്തംവിട്ട് രാഹുലും മാഡിയും നിൽക്കുന്നത് കണ്ടു അച്ചുമ്മ പറഞ്ഞു.
 
" കണ്ടോ ഇപ്പൊ എങ്ങനെയുണ്ട് .സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ പാര കേറ്റുന്ന ഐറ്റം ആണ് അവൾ ."രാഹുൽ 
മാഡിയോട് പറഞ്ഞ് കോ ഡ്രൈവർ സീറ്റിൽ കയറി .മാഡി ഡ്രൈവിംഗ് സീറ്റിലേക്കും .
 
 
പോകുന്ന വഴി മുഴുവൻ അർച്ചന കലപില ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു .കൂടുതലും അവളുടെ കോളേജിലെയും സ്കൂളിലെയും കാര്യങ്ങളായിരുന്നു. 
 
"ദാ.. ഈ വഴിയാ എൻ്റെ അപ്പു മോളുടെ വീട്ടിലേക്ക് പോവുക ."ഇട റോഡിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അർച്ചന പറഞ്ഞു .
 
 
"ഇവിടുന്ന് ഉള്ളിലേക്ക് ഒരുപാട് ദൂരം പോകണോ.  രാഹുൽ ആണ് അത് ചോദിച്ചത് .
 
 
"ആഹ്.. ഒരു മൂന്നര കിലോമീറ്റർ ഉള്ളിലോട്ടു പോണം എന്നാ അവൾ പറഞ്ഞത്. ഒരു കാട്ടു മുക്ക്. അവളുടെ വീട്ടിലേക്ക് നല്ല റോഡ് ഒന്നുമില്ല. പക്ഷേ അവൾ പറഞ്ഞത് അനുസരിച്ച് നല്ല അടിപൊളി സ്ഥലം ആണ്.  അവളുടെ വീടിന്റെ ഒരു ഭാഗത്ത് മുഴുവൻ പാടവും മറ്റേ ഭാഗത്ത് പുഴയും വീടിന്റെ മുന്നിലൂടെ ഒരു തോടും ഒക്കെ ഉണ്ട്. അവിടെ അധികം ആൾതാമസം ഒന്നുമില്ലാത്ത ഏരിയയാണ് ."
 
 
"നീ പോയിട്ടില്ലേ അപർണ്ണയുടെ വീട്ടിലേക്ക് "
 
"ഇല്ല അവൾ ഒരു ദിവസം കൊണ്ടു പോവാം എന്ന് പറഞ്ഞിട്ടുണ്ട് ."
 
" യക്ഷിയും.. അല്ലാ അപർണ്ണയും അർച്ചനയും തമ്മിൽ എത്ര കൊല്ലത്തെ ഫ്രണ്ട്ഷിപ്പുണ്ട് ."
മാഡിയാണ് അത് ചോദിച്ചത് .
 
"കൊല്ലങ്ങളോ.. മാസങ്ങളോ... എന്തിന് ആഴ്ചകൾ പോലും ആയിട്ടില്ല .
അവളെ ഞാൻ ആദ്യമായിട്ട് കാണുന്നത് തന്നെ ഓഫീസിൽ വച്ചാണ്." അതുകേട്ട് രാഹുലും മാഡിയും അത്ഭുതത്തോടെ പരസ്പരം നോക്കി.
 
" ഓഫീസിൽ വച്ചോ "ഞെട്ടൽ മാറാതെ രാഹുൽ ചോദിച്ചു.
 
" അതെ ...എന്തേ "
 
" ഞാൻ വിചാരിച്ചത് വർഷങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആണെന്നാണ് .വെറും ദിവസങ്ങളുടെ പരിചയം ഉണ്ടായിട്ട് തന്നെ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ചേർന്നാൽ ഓഫീസ് തലകീഴായി വെക്കും അപ്പോ പിന്നെ കുറച്ചുകൂടി പരിചയം ആയാൽ ഉണ്ടാകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യ "തലയ്ക്ക് കൈ കൊടുത്തുകൊണ്ട് രാഹുൽ പറഞ്ഞു .
 
"ദാ ഇവിടെ നിർത്തിയാൽ മതി . ആ കാണുന്ന താ എൻ്റെ വീട്. ഹോം സ്വീറ്റ് ഹോം ..
 വില്ലേജ് ഓഫീസർ വീട്ടിൽ ഉണ്ടാകുമോ എന്തോ ."അവൾ വീട്ടിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
  
 
"വില്ലജ് ഓഫീസറോ"മാഡി മനസ്സിലാകാതെ ചോദിച്ചു.
 
 
"അതെ വില്ലജ് ഓഫീസർ ... എന്റെ ഡാഡി ഗിരിജ. ഇന്ന് ലീവ് ആണ് എന്നാ പറഞ്ഞത് .
"അവൾ അത് പറഞ്ഞു കാറിൽ നിന്നും ഇറങ്ങി.
 
" നിനക്ക് ശരിക്കും വയറുവേദന ഉണ്ടോ. അതോ അഭിനയിക്കുന്നത് ആണോ നീ" രാഹുൽ  ഡോറിന്റെ ഗ്ലാസ് താഴ്ത്തി കൊണ്ട് അവളെ നോക്കി ചോദിച്ചു .
 
"അഭിനയിക്കുകയോ ഞാനോ ..അതെന്താ എന്ന് പോലും എനിക്കറിയില്ല "അവൾ മുഖത്ത് നിഷ്കളങ്കത നിറച്ചു കൊണ്ട് പറഞ്ഞു. 
 
"അല്ല ഓഫീസിൽ വച്ച് കരഞ്ഞ് 
നിലവിളിച്ച നീ, കാറിൽ കയറിയപ്പോൾ മുതൽ 
വാതോരാതെ ഓരോന്ന് സംസാരിച്ച് മനുഷ്യന്റെ ചെവി തിന്നുകയിയിരുന്നല്ലോ .അതുകൊണ്ട് ചോദിച്ചതാ"
 
" അത് എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട് നമുക്ക് എന്തെങ്കിലും സങ്കടം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാൻ പാടില്ല സന്തോഷത്തോടെ ഇരിക്കണം എന്ന്. അതുകൊണ്ട് വയറുവേദന ഉണ്ടായിട്ടും ഞാൻ അതെല്ലാം സഹിച്ചു പിടിച്ച് നിങ്ങളോട് ചിരിച്ച് സംസാരിച്ചത് .ചെറുപ്പം മുതലേ വേദനകളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു പാവം കുട്ടിയാണ് ഞാൻ." അവൾ നിഷ്കളങ്കതയോടെ പറഞ്ഞു റോഡ് ക്രോസ് ചെയ്തു വീട്ടിലേക്ക് പോകുന്നത് കണ്ടു 
ചിരിക്കണോ കരയണോ എന്നറിയാതെ മാഡിയും രാഹുലും കാറിൽ ഇരുന്നു .
 
*****
.
പിന്നീടുള്ള ദിവസങ്ങളിൽ അപ്പുവിനെ കാണാതെ മാഡിക്ക് വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു.
 
 ദിവസങ്ങളും മണിക്കൂറുകളും എന്തിന് മിനിറ്റുകൾ പോലും മുന്നോട്ടു പോകാത്തത് പോലെയാണ് അനുഭവപ്പെട്ടത്.
 
 അന്നത്തെ ആഴ്ച അങ്ങനെ കടന്നുപോയി. ഞായറാഴ്ച രാത്രി കിടന്നുറങ്ങുമ്പോൾ നാളെ മുതൽ അപ്പുവിനെ കാണാമല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു അവൻ.
 
 പിറ്റേദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് വേഗം തന്നെ അവൻ ഓഫീസിലേക്ക് പോകാൻ റെഡിയായി .
 
സാധാരണ ദിവസങ്ങളിൽ രാഹുൽ ഓഫീസിൽ എത്തിയിട്ട് മാഡിക്കുവേണ്ടി പുറത്തു കാത്തു നിൽക്കുകയാണ് ചെയ്യാറുള്ളത് .പക്ഷേ ഇന്ന് പതിവിന് വിപരീതമായി നേരത്തെ തന്നെ 
മാഡി ഓഫീസിൽ എത്തിയിരുന്നു. 
 
"ഇന്നെന്താ നീ നേരത്തെ വന്നോ ..."
 
"അത്  കുറച്ച് ഇംപോർട്ടൻ്റ് വർക്കുകൾ ചെയ്തുതീർക്കാനുണ്ട് .അതുകൊണ്ട് നേരത്തെ വന്നതാ ."
 
"എന്തു വർക്ക്" രാഹുൽ സംശയത്തോടെ ചോദിച്ചു.
 
" അതൊക്കെ ഉണ്ട്. നീ വന്നേ "..അത് പറഞ്ഞു രാഹുലിനേയും പിടിച്ചുവലിച്ച് മാഡി ഓഫീസിലേക്ക് നടന്നു .അവൻ അകത്തേക്ക് കയറുമ്പോൾ ഓഫീസിലെ എല്ലാ സ്റ്റാഫും അവനെയും രാഹുനേയും വിഷ് ചെയ്തു .
 
അതേസമയം മാഡിയുടെ കണ്ണുകൾ മുഴുവൻ അപ്പുവിനെ തിരയുകയായിരുന്നു .അവളുടെ സ്ഥിരം സീറ്റിൽ അവളെ കാണാൻ ഇല്ല എന്ന് മനസ്സിലായതും അവൻ്റെ മുഖം ഒന്നു മങ്ങി.
 
 
 രാഹുലിനോട് അതിനെക്കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവൻ പിന്നീട് അത് തന്നെ പറഞ്ഞു കളിയാക്കും എന്നതിനാൽ ഒന്നും ചോദിച്ചില്ല .അന്നത്തെ ദിവസം മൊത്തം അവന്റെ കണ്ണുകൾ ഓഫീസിൽ മൊത്തം അപ്പുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു .പക്ഷേ നിരാശ മാത്രമായിരുന്നു ഫലം.
 
 പിറ്റേ ദിവസവും അതേ സന്തോഷത്തോടെ അവൾ വരും എന്ന് കരുതി അവൻ ഓഫീസിലേക്ക് നേരത്തെ തന്നെ വന്നു. പതിവുപോലെ അന്നും അവൾ ഓഫീസിലേക്ക് വന്നിരുന്നില്ല .
 
 
" മാഡി ഇതൊന്ന് സൈൻ ചെയ്തു താ.." രാഹുൽ ഒരു ഫയലുമായി അവൻ്റെ കാബിനിലേക്ക് വന്നു .
 
അത് ചെക്ക് ചെയ്തു പോലും നോക്കാതെ മാഡി ഒപ്പിട്ടു തിരികെ അവൻ്റെ കയ്യിലേക്ക് കൊടുത്തു .
 
" മാഡി എന്താ നിനക്ക് പറ്റിയത് .ഇതൊന്നും ചെക്ക് ചെയ്യാതെ ആണോ നീ സൈൻ ചെയ്യുന്നേ" രാഹുൽ ദേഷ്യത്തോടെ ചോദിച്ചു.
 
" നീ ചെക്ക് ചെയ്തിട്ട് അല്ലേ കൊണ്ടുവന്നേ പിന്നെന്താ "
 
"എന്നാലും ഒന്നു നോക്കണ്ടേ .ഞാൻ മാത്രമല്ല ഇവിടെ സ്റ്റാഫ് ആയിട്ടുള്ളത് .മറ്റുള്ളവർ വരുമ്പോഴും ഇതുതന്നെയാണോ അവസ്ഥ." അവൻ ദേഷ്യം വിടാതെ തന്നെ ചോദിച്ചു .
 
"എനിക്ക് പറ്റുന്നില്ല ഡാ ..ഞാൻ ലീവെടുത്ത് വീട്ടിലേക്ക് പോയാലോ എന്നാ ആലോചിക്കുന്നേ.."
 
" എന്താ മാഡി തലവേദനയാണോ." അവൻ്റെ അരികിൽ ഇരുന്നുകൊണ്ട് രാഹുൽ ടെൻഷൻനോടെ ചോദിച്ചു.
 
" ആ ചെറിയൊരു തലവേദന.അർച്ചന ഓഫീസിൽ വരാൻ തുടങ്ങിയില്ലേ അവളുടെ വയറുവേദന കുറഞ്ഞില്ലേ. നീ അന്വേഷിച്ചോ"
 
" അതിപ്പോ അന്വേഷിക്കാൻ എന്താ .ഇനി അപർണ്ണ എന്നാണ് വരുന്നത് അന്നേ അവളും വരുന്നുണ്ടാവുള്ളൂ. അപർണ്ണ ലീവായതു കൊണ്ട്  അവളും കള്ളത്തരം കാണിച്ച് ലീവ് എടുത്തതാ ."
 
" എയ് അങ്ങനെയൊന്നും ആവില്ല .യക്ഷി.. അല്ല അപർണ പോയിട്ടും അർച്ചന പിന്നീടും രണ്ടുദിവസം ഓഫീസിലേക്ക് വന്നതാണല്ലോ."
 
" അതാണ് അവളുടെ ബുദ്ധി .വിളഞ്ഞ വിത്താ അവൾ .മറ്റാർക്കും സംശയം തോന്നാതിരിക്കാനാ അവൾ 2 ദിവസം വന്നിരുന്നത്. അവളുടെ ഒടുക്കത്തെ ഒരു അഭിനയവും .അന്നേരം അവളുടെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ ഞാനും വിശ്വസിച്ചു. ഇപ്പോഴല്ലേ മനസ്സിലായത് അതെല്ലാം അവളുടെ അടവായിരുന്നു എന്ന് .എന്തായാലും ലീവ് കഴിഞ്ഞ് വരട്ടെ ഞാൻ കൊടുക്കുന്നുണ്ട് വേണ്ടത് ."
 
"അപർണ്ണ എന്ന വരുക." അവൻ താല്പര്യം ഇല്ലാത്ത രീതിയിലാണ് ചോദിച്ചെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ മറുപടി അറിയാൻ നല്ല താൽപര്യമുണ്ടായിരുന്നു.
 
" അപർണയോ അവൾ രണ്ടാഴ്ച ലീവല്ലേ. ഇപ്പൊ ഒരാഴ്ച ആയല്ലേ ഉള്ളൂ.ഇനി ഒരാഴ്ച കൂടിയുണ്ടല്ലോ."
 
" ഒരാഴ്ചയോ "....മാഡി ചെയറിൽ നിന്നും ചാടി എണീറ്റ് കൊണ്ട് ചോദിച്ചു .
 
 
"അതെ രണ്ടാഴ്ച " 
 
"ഈ രണ്ടാഴ്ചയൊക്കെ ലീവ് കൊടുക്കാൻ നിന്നോട് ആരാ പറഞ്ഞത്. കല്യാണം അവളുടെ ചേട്ടന്റെ അല്ലേ .അല്ലാതെ അവളുടെ അല്ലല്ലോ "അവൻ ദേഷ്യത്തിൽ പറഞ്ഞതും ഒരു ഭാവമാറ്റവും ഇല്ലാതെ  തന്നെ നോക്കിയിരിക്കുന്ന രാഹുലിനെ കണ്ട് അവൻ്റെ ഉള്ളിലെ ദേഷ്യം ഒന്നുകൂടി വർദ്ധിച്ചു.
 
"നിന്നോടാ ഞാൻ ചോദിച്ചത് .നിനക്കെന്താ നാവില്ലേ..."മാഡി അലറി.
 
" എന്റെ നാവ് എന്റെ വായിൽ തന്നെ ഉണ്ട് .
ഞാനല്ലല്ലോ അവൾക്ക് ലീവ് കൊടുത്തത്. നീ തന്നെയല്ലേ .നീയന്ന് എന്തോ ഡയലോഗ് പറഞ്ഞല്ലോ. .... ഏട്ടൻ്റെ കല്യാണമല്ലേ .അവൾ ലീവ് എടുത്തോട്ടെ . അതിനു എന്താ ....
അവൻ കളിയാക്കിക്കൊണ്ട് മാഡിയ പറഞ്ഞ അതേ വാക്കുകൾ തിരിച്ച് പറഞ്ഞു .
 
"എനിക്കറിയോ അവൾ രണ്ടാഴ്ചത്തെ ലീവാണ് എടുക്കുന്നതെന്ന്."
 
"അത് പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപേ നീ തന്നെയല്ലേ ലീവ് കൊടുത്തത്. പിന്നെ ഞാൻ എന്ത് പറയാനാ "
 
 
മാഡി തലയ്ക്ക് കൈ കൊടുത്തുകൊണ്ട്  ഇരുന്നു .
 
 
"അല്ലാ.. അതിന് നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് .അവൾ വന്നില്ലെങ്കിലും ഈ ഓഫീസിലെ ജോലി എല്ലാം കറക്റ്റ് ആയിട്ട് നടക്കും .പിന്നെന്താ ..."
 
 
"എന്ന് വെച്ച് അവൾക്ക് മാസം സാലറി കൊടുക്കുന്നത് കമ്പനി തന്നെയല്ലേ .
അപ്പോ കറക്റ്റ് ആയിട്ട് കമ്പനിയിലേക്ക് വരേണ്ടതും അവരുടെ ഡ്യൂട്ടി അല്ലേ "
 
 
'ലീവ് കൊടുത്തതും നീ തന്നെ ലീവ് എടുത്തതിന് ചീത്ത പറയുന്നതും നീ തന്നെ. എനിക്കൊന്നും അറിയില്ല എൻ്റെ കൃഷ്ണാ..."അത് പറഞ്ഞ് ടേബിളിന്റെ മുകളിലുള്ള ഫയലും എടുത്തു അവൻ പുറത്തേക്ക് പോയി .
 
 
"ഒരാഴ്ച അവൾ ഓഫീസിലേക്ക് വരില്ല പോലും" അവൻ സ്വയം പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ കാബിനിൽ നിന്നും പുറത്തേക്കിറങ്ങി.
 
****
 
മാഡി കാറുമായി അന്ന് അർച്ചന പറഞ്ഞിരുന്ന റോഡിലേക്കാണ് പോയത്.വീട് എവിടെയാണെന്ന് കൃത്യമായി അറിയില്ല എങ്കിലും അവൻ ആ റോഡിലൂടെ കുറച്ച് മുന്നോട്ട് പോയി .
 
 
"അഡ്രസ്സ് ഒന്നുമറിയില്ല .ഇനി എന്താ ചെയ്യുക. ആരോടെങ്കിലും അന്വേഷിക്കാം എന്ന് വെച്ചാൽ അത് അവൾ അറിഞ്ഞാലോ .പിന്നെ അതുമതി മുഖം വീർപ്പിച്ചു നടക്കാൻ. അവളാണെങ്കിൽ വർക്കിൻ്റെ കാര്യങ്ങളാണെങ്കിലും അതെങ്കിലും എന്നോട് സംസാരിക്കാറുണ്ട്. ഇതറിഞ്ഞാൽ അതും ഇല്ലാതാകും" അവൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചുകൊണ്ട് റോഡിന് സൈഡിലേക്ക് കാർ ഒതുക്കി നിർത്തി .
 
 
"രാജീവിനെ ഒന്നു വിളിച്ചു നോക്കിയാലോ. അതെ അതാ നല്ലത്" അവൻ തൻ്റെ പിഎ ആയ രാജീവിന്റെ ഫോണിലേക്ക് വിളിച്ച് അപർണ്ണയുടെ അഡ്രസ്സ് ഉടൻതന്നെ അവന് അയച്ചു കൊടുക്കാൻ പറഞ്ഞു.
 
 10 മിനിറ്റ് കഴിഞ്ഞതും അവൻ്റെ ഫോണിലേക്ക് രാജീവിന്റെ മെസ്സേജ് വന്നിരുന്നു. അഡ്രസ്സ് നോക്കി അവൻ കുറിച്ചുള്ള മുന്നിലേക്ക് പോയി .
 
 
അധികം വീടുകൾ ഒന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു അത്.
 
"അഡ്രസ്സ് കയ്യിൽ ഉണ്ടായിട്ട് എന്താ കാര്യം. ആരോട് ചോദിക്കാൻ "അവൻ കാർ നിർത്തി അതിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി .
 
 
മൂന്നാലു വീടുകൾ മാത്രമേയുള്ളൂ അതും ഇടവിട്ട് ഇടവിട്ട് ആണ്.  അവൻ ചുറ്റിലും ഉള്ള കാഴ്ചകൾ നോക്കി കുറച്ചുനേരം അവിടെനിന്നു. അപ്പോഴാണ് തനിക്ക് പരിചിതമായ ഒരു വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയത് .പുഞ്ചിരിയോടെ തൻ്റെ അരികിലേക്ക് നടന്നുവരുന്ന അഖിൽ.
 
 
"അളിയാ നീ എന്താ ഇവിടെ "അവനെ നോക്കി അത്ഭുതത്തോടെ ചോദിച്ചു .
 
"അത്.. അത് ഞാൻ എൻ്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ."
 
" ഇവിടെയോ .എന്താ ഫ്രണ്ടിന്റെ പേര് "
 
 
" അത് അപർ...അമർ എന്നാ" 
 
 
"അമറോ.. അങ്ങനെ ഒരാൾ ഇവിടെ ഇല്ലല്ലോ '
 
"എനിക്ക് വഴിതെറ്റി എന്നാണ് തോന്നുന്നത്. അവൻ ലൊക്കേഷൻ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.നിൻ്റെ വീട് ഇവിടെയാണോ."
 
 
" അതേടാ കുറച്ചുകൂടി ഉള്ളിലേക്ക് പോണം. .ഓഫീസിലേക്ക് ഫയൽ കൊടുക്കാനുണ്ട് .അപ്പൊ അത് വാങ്ങാൻ വേണ്ടി ഫ്രണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവനെ നോക്കാൻ വേണ്ടിയാ റോഡിലേക്ക് കയറി വന്നത് .അപ്പൊ ഇതാ നീ നിൽക്കുന്നു ."
 
 
"അതെന്താ നീ ഇപ്പോ ഓഫീസിൽ പോകാറില്ലേ "
 
"ഉണ്ട്.. ഞാൻ കുറച്ചു ദിവസം ലീവ് ആയിരുന്നു. ഫാമിലിയിൽ ഒരു ഫങ്ങ്ഷൻ ഉണ്ടായിരുന്നു. ഇന്ന് രാവിലെ തിരിച്ച് എത്തിയതേയുള്ളൂ .ഓഫീസിൽ ആണെങ്കിൽ  കുറച്ച് ഫയൽസ്സ് കൊടുക്കുകയും വേണം. എനിക്ക് അതുവരെ പോകാൻ വയ്യ. ഇവിടെ അടുത്താ ഫ്രണ്ടിന്റെ വീട് .അപ്പോൾ അവൻ ഓഫീസിൽ പോകുമ്പോൾ ഇത് കൊടുത്തു വിടാം എന്ന് കരുതി ."
 
 
"ഇവനോട് യക്ഷിയെ  കുറിച്ച് ചോദിക്കണോ.ചിലപ്പോ ഇവന് അവളെ അറിയുമെങ്കിലോ. ഇവൻ എന്തെങ്കിലും വിചാരിക്കുമോ." മാഡി മനസ്സിൽ ഓരോന്ന് ചിന്തിച്ചു .
 
"നീ വീട്ടിലേക്ക് വരുന്നുണ്ടോ "
അഖിലിന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
 
" ഇല്ല അളിയാ പിന്നെ ഒരു ദിവസം വരാം. കുറച്ചു തിരക്കുണ്ട് ."
 
 
"വന്നിട്ടും കാര്യമൊന്നുമില്ല വീട്ടിലാണെങ്കിൽ ആരുമില്ല. അമ്മ എപ്പോഴും പറയും നിന്നെ ഒന്ന് കാണണം ഒരു ദിവസം വീട്ടിലേക്ക് കൊണ്ടുവരാൻ. പക്ഷേ അവർ ആരും വീട്ടിൽ ഇല്ല .ഞാൻ പറഞ്ഞില്ലേ ഒരു ഫങ്ക്ഷൻ ഉണ്ട് അതിനു പോയേക്കുവാ .ഞാൻ നാളെ മുതൽ ഓഫീസിൽ പോകണമല്ലോ എന്ന് വിചാരിച്ചു ഇന്ന് രാവിലെ വന്നതാ."
 
 
"അത് ശരി ..എങ്ങനെയുണ്ട് അനിയത്തിയുടെ ക്ലാസ്സ്. എന്റെ ഫ്രണ്ട് വരുൺ അവിടെയാ വർക്ക് ചെയ്യുന്നത്. ഞാനവനോട് പറഞ്ഞിട്ടുണ്ട് നിന്റെ സിസ്റ്ററേ ഒന്നു ശ്രദ്ധിക്കാൻ "
 
" അഡ്മിഷൻ എടുക്കാൻ പോയപ്പോൾ 
ആ സാർ എന്നോട് പറഞ്ഞു നന്ദൻ്റെ ഫ്രണ്ടാണെന്ന് . അനിയത്തി അപ്പോ തുടങ്ങിയതാ ഞാൻ അവൾക്ക് പാര വച്ചതാണെന്ന് പറയാൻ.
 
പറയാതിരിക്കാൻ പറ്റില്ല കാര്യം എന്റെ അനിയത്തി ആണെങ്കിലും ഒരു പൊട്ടിത്തെറി സാധനമാണ് .അതുകൊണ്ടാ സാറിനോട് ഒന്നു പ്രത്യേകമായി നോക്കാൻ പറഞ്ഞത് "
 
"പെൺകുട്ടികൾ ആയാൽ അങ്ങനെ വേണം" മാഡി ചിരിയോടെ പറഞ്ഞു.
 
 
"അല്ല എന്തായി  നിന്റെ യക്ഷിയുടെ കാര്യം "
 
"എന്താവാൻ ഇങ്ങനെ പോകുന്നു "
 
"നീ തുറന്നു പറഞ്ഞില്ലേ നിന്റെ ഇഷ്ടം."
 
" ഇല്ലെടാ. ഞാൻ തുറന്നു പറഞ്ഞാലും അവൾ നോ തന്നെ പറയൂ" 
 
"ചിലപ്പോ യെസ് ആണെങ്കിലോ "
 
"അതിനു ഒരിക്കലും സാധ്യതയില്ല." അപ്പോഴേക്കും ഒരു ചെറുപ്പക്കാരന്റെ ബൈക്ക് അവരുടെ മുന്നിൽ വന്നു നിന്നു .
 
 
"എടാ ഒരു മിനിറ്റ് "അത് പറഞ്ഞ് അഖി അയാളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് .
 
 
രാഹുലിനോട് പോലും അവളോടുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടില്ല . എന്നാലും അവന് ചില സംശയങ്ങൾ ഉണ്ട്.
 
അഖിലിനോട്  അവളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും പണ്ട് കോളേജിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ചോ, ആരാണെന്നോ, എന്താണെന്നോ ,അവളുടെ പേര് പോലും പറഞ്ഞിട്ടില്ല .യക്ഷി എന്ന പേര് മാത്രമേ അവൻ അറിയൂ
 
 
ജീവിതത്തിൽ ആദ്യമായി രാഹുലിനോട് മറിച്ച് വെക്കുന്ന ഒരു കാര്യം ഇതുമാത്രമാണ് .ഒരു പക്ഷെ അവനോട് ഇത് തുറന്നു പറഞ്ഞാൽ അതിനെ എതിർക്കും എന്നറിയാവുന്നതു കൊണ്ടായിരിക്കാം" മാഡി ഓരോന്ന് ആലോചിച്ച് നിന്നു.
 
 
അപ്പോഴേക്കും അഖിൽ പുഞ്ചിരിയോടെ കൂട്ടുകാരനോട് യാത്രപറഞ്ഞു  മാഡിയുടെ അരികിലെത്തി .
 
"നീ എന്താടാ ഇങ്ങനെ നോക്കുന്നെ .ആദ്യമായി കാണുന്ന പോലെ" അഖി സംശയത്തോടെ ചോദിച്ചു .
 
 
"അല്ല ഞാൻ ആലോചിക്കുകയായിരുന്നു പണ്ട്  ആദ്യമായി നിന്നേ നേരിട്ട് കണ്ടതിനെ കുറിച്ച് "
 
"അയ്യോ പഴയ കാര്യങ്ങൾ ഒന്നും തന്നെ ഓർമ്മിപ്പിക്കല്ലേ പൊന്നേ. എല്ലാം ഒരു വിധം മറക്കാൻ ശ്രമിക്കുകയാ."ചിരിയോടെയാണ് പറഞ്ഞതെങ്കിലും അവൻ്റെ ഉള്ളിലെ വേദന മാഡിക്ക് മനസ്സിലായിരുന്നു.
 
" സങ്കടപെടാതെ ടാ .ജീവിതം അങ്ങനെയാണ് .ആഗ്രഹിച്ചതെല്ലാം കിട്ടണം എന്നില്ലല്ലോ." അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
 
" അതെ  എല്ലാം കിട്ടണം എന്നില്ലല്ലോ. കുറച്ചുദിവസം മുമ്പ് ഞാൻ അവളെ കണ്ടിരുന്നു. സന്തോഷത്തോടെയാ കഴിയുന്നത് എന്ന് തോന്നുന്നു .
അങ്ങനെ തന്നെ നന്നായി ജീവിക്കട്ടെ "
അഖി ഒരു വേദനയോടെ പറഞ്ഞു .
 
 
"അതൊക്കെ വിട്ടു കളയടാ. ഇതിലും വലിയ എന്തൊക്കെയോ സങ്കടങ്ങൾ ഉള്ളിലൊതുക്കി എത്രയോ പേർ ജീവിക്കുന്നു .സംസാരിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല .
ഞാൻ എന്നാ പോകട്ടെ. അവിടെ ഫ്രണ്ട് കാത്തുനിൽക്കുന്നുണ്ടാവും"
 
 
" അപ്പോ നീ വീട്ടിലേക്ക് വരുന്നില്ല എന്ന് തന്നെയാണോ."
 
" പിന്നൊരു ദിവസം വരാം അളിയാ.
ഞാൻ ഒറ്റയ്ക്ക് വന്നാ രാഹുലിന് പിന്നെ അതുമതി. ഒരു ദിവസം അവനെയും കൂട്ടി ഞാൻ വരാം ."അത് പറഞ്ഞു അവൻ കാറിലേക്ക് കയറി .മാഡിയുടെ കാർ കൺ മുന്നിൽ നിന്നും മറയുന്ന വരെ അവൻ അവിടെ തന്നെ നിന്നു .
 
 
 
 
 
( തുടരും)
 
🖤 പ്രണയിനി 🖤

ഇച്ചായൻ്റെ പ്രണയിനി - 11

ഇച്ചായൻ്റെ പ്രണയിനി - 11

4.8
5487

Part -11   തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴും അഖിയുടെ മനസ്സിൽ പഴയ കാര്യങ്ങൾ എല്ലാം തെളിഞ്ഞു വന്നു.     പട്ടുപാവാട ഇട്ട് പാടവരമ്പിലൂടെ ഓടിവരുന്ന ഒരു പെൺകുട്ടിയുടെ മുഖം തെളിമയോടെ അവൻ്റെ മനസ്സിൽ നിറഞ്ഞു നിന്നു .   " വരദ. അവൻ്റെ മാത്രം വിദു. പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം ആയിരുന്നു. അവളെ ആദ്യമായി കണ്ടത് അമ്പലത്തിൽ വച്ചാ. ഒരു കരിം പച്ച പട്ടുപാവാടയിട്ട് കൂട്ടുകാരികളുടെ കൂടെ നടന്നു വരുന്ന അവൾ തന്റെ മനസ്സിലേക്ക് തന്നെയാണ് കയറിപ്പറ്റിയത്.      ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു .     പഠിപ്പ