ചിലപ്പോഴൊക്കെ അറിയാതെ നേരത്തെ എഴുന്നേൽക്കും, അന്ന് സമയം 5 മണി, പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കമേ വന്നില്ല. ഒരു ഭാഗത്തു നിന്ന് ആണെങ്കിൽ മോളുടെ ചവിട്ടും. ഞാൻ തിരിഞ്ഞു കിടന്നാൽ എനിക്ക് നല്ല സുഖമാ! മസ്സാജ് സെന്ററിൽ കാല് വച്ചു തിരുമ്മുന്ന സുഖമാണ്. മൊബൈൽ എടുത്ത് ഓരോരുത്തരുടെ വാട്സ്ആപ്പ് ആപ്പ് സ്റ്റാറ്റസ് നോക്കികൊണ്ടിരുന്നു. അന്ന് ഞാൻ ഓഫീസ് ലീവ് എടുത്തിരുന്നു ഭാര്യ രണ്ടാമത് ക്യാരിങ് ആയതിനാൽ ബേബി സിറ്റിംഗ് ജോലി അന്ന് എനിക്കാണ്. 9 മണിക്ക് ആണ് ഭാര്യക്ക് ചെക്ക് അപ്പ്. ഭാര്യ പോകുന്നത് മോൾ കാണാതിരിക്കാൻ ആ സമയം, മോളെ കുളിപ്പിച്ച്, ഭക്ഷണം കഴിക