"ഡാ.. എണീക്കടാ.. ഒന്ന് എണീക്കടാ.. " രഘുവിന്റെ ഫോണിലെ അലാറം ആണ്. ആൾറെഡി രണ്ടു വട്ടം സ്നൂസ് ചെയ്തതാണ്. രഘു തലയിണയിൽ മുഖം അമർത്തി ഒന്നു കൂടെ സ്നൂസ് ഞെക്കി. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും. "നട്രീഈഈഈമ്മ്മ്മ്മ്മ്മ്......നട്രീഈഈഈമ്മ്മ്മ്മ്മ്മ്....." പതിവില്ലാത്ത അലാറം കേട്ടു അവൻ തല പൊക്കി നോക്കി. ബെഡിന് തൊട്ടടുത്തുള്ള സ്റ്റാൻഡിൽ ഒരു പുതിയ അലാറം. ഇത് ആരാണ് ഇവിടെ വച്ചത് എന്ന് മനസ്സിൽ ഓർത്തു അത് ഓഫ് ചെയ്തു അവൻ തിരികെ തലയിണയിൽ മുഖം അമർത്തി. "ക്കു ക്കു...ക്കു ക്കു...ക്കു ക്കു..." അവൻ തല പൊക്കി നോക്കി. നേരത്തെ ഓഫ് ചെയ്ത അലാറം അല്ല.ഇത് എവിടുന്നാ? അവൻ മുറി ആകെ ത