Part -11 " ഇവള്മാര് ശരിക്കും എന്നേയാണോ ദത്തനേയാണോ കാണാൻ വന്നത് " വർണ അവർ പോകുന്നത് നോക്കി മനസിൽ പറഞ്ഞു. " തണുപ്പത്ത് ഇരിക്കണ്ട. അകത്ത് പോയി കിടക്ക് രാവിലെക്കുള്ള കഞ്ഞി കോകില കൊണ്ടു വരണോ എന്ന് ചോദിച്ചു. "വേണ്ടാ " അത് കേട്ടതും വർണ ദേഷ്യത്തിൽ പറഞ്ഞു. "നീ ഇന്നലെ പറഞ്ഞത് സത്യമാണോ ദത്താ. നീ ശരിക്കും MSC മാക്സ് ആയിരുന്നോ " " ഞാൻ എന്തിനാ വെറുതെ പറയുന്നത് . "ദത്തൻ ചോദിച്ചു. "പക്ഷേ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പഠിച്ചിട്ട് നീ എന്തിനാ വർക്ഷോപ്പിൽ ജോലി നോക്കുന്നത്. നല്ല വല്ല ജോലിക്കും പൊയ്ക്കൂടെ" " അതിന് വർക്ക്ഷോപ്പിലെ ജോലി മോശമാണെന്ന് ആരാ നിന