❤️💦അഗ്രഹാരം💦❤️ Part 2മുറിയും പൂട്ടി ബാഗും തോളിലിട്ട് താഴേക്ക് ഇറങ്ങി വന്ന ആളെക്കണ്ട് ഗായത്രി ഒന്നമ്പരന്നു.രാവിലെ കണ്ട ആ പയ്യൻ തന്നെയാണോ തന്റെ മുൻപിലെന്ന് അവൾക്കു സംശയം തോന്നി. ഇൻസർട്ട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും പാന്റ്സും.. \"ഇപ്പോൾ ശരിയ്ക്ക് ഡോക്ടർ ആയി..ഗായത്രി എബിനെ നോക്കി പറഞ്ഞു.എബി പുഞ്ചിരിച്ചു. \"മാഡം...സോറി .. ആന്റി ഓഫീസിലേക്ക് പോകാൻ ഇറങ്ങിയതാണോ...?? \"അതെ... ഈ സമയത്താ ഞാൻ ഇറങ്ങാറ് പതിവ്...അപ്പോഴാണ് അവൻ വരാന്തയുടെ തൂണിൽ മറഞ്ഞ പോലെ നിന്നിരുന്ന പാട്ടിയമ്മയെ കണ്ടത്... \"ആഹ് ... പാട്ടിയമ്മ ഇവിടുണ്ടായിരുന്നോ...സുബ്ബു പറഞ്ഞു ഇവിടെ ഇങ