വൈകേന്ദ്രം Chapter 15 അവൻ വേഗം തന്നെ തൻറെ പേര് ലിസ്റ്റിൽ നിന്നും ഓപ്പൺ ചെയ്തു. പിന്നെ history check ചെയ്തു. 4 calls കണ്ട് അവൻ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ അവൻ editൽ പോയി നമ്പർ ചെക്ക് ചെയ്തു. ഒരു നിമിഷം അവൻറെ തലയ്ക്കുള്ളിലെ എല്ലാ കിളികളും പറന്നു പോയി. അവൻ പെട്ടെന്ന് തന്നെ ഫോൺ ടേബിളിൽ വച്ച് താഴേക്ക് പോയി. സോഫയിൽ ഇരിക്കുന്ന രുദ്രൻറെ അടുത്ത് പോയി ഇരുന്നു. കിളിപോയ പോലെ വന്ന് തനിക്ക് അരികിലിരിക്കുന്ന മകനെ നോക്കി രുദ്രൻ ചോദിച്ചു. “എന്തുപറ്റി?” അവൻ ഒന്നും പറഞ്ഞില്ല. ആ ഇരിപ്പു തന്നെ. അതുകണ്ട് രുദ്രൻ അവൻറെ തലയിൽ ഒരു തട്ട് വച്ച് കൊടുത്തു. സ്ഥലകാലബോധം വന്