എന്നാൽ അവരെ തന്നെ നോക്കിയിരുന്ന ധ്രുവിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. അവൻ അപ്പോൾ തന്നെ ബൈക്കിൽ നിന്നും ഇറങ്ങി ആരവിന്റെ അടുത്തേക്ക് നടന്നു.ധ്രുവി അവരുടെ അടുത്ത് എത്തിയിട്ടും ആരവ് ദച്ചുവിലുള്ള പിടി വീട്ടിരുന്നില്ല. അത് കാണുംതോറും ധ്രുവിക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല.\"കൈ എടുക്കട അവളിൽ നിന്ന്\" ധ്രുവി ദേഷ്യത്തോടെ അലറി. അപ്പോഴേക്കും അവിടെ നിന്ന എല്ലാവരുടെയും ശ്രെദ്ധ ഇവരിലേക്ക് തിരിഞ്ഞു.\"അത് പറയാൻ നീ ആരാ?\" ആരവ് പുച്ഛത്തോടെ ചോദിച്ചു.\"ഞാൻ ആരാണെന്ന് നിന്നെ ഞാൻ അറിയിച്ചുതരാം\"അത് പറഞ്ഞ് ധ്രുവി ബലമായി ആരവിന്റെ കൈ ദച്ചുവിൽ നിന്ന്