( ഈ പ്രണയ ദിനത്തില്‍ പ്രശസ്തകവി പാബ്ളോ നെരൂദയുടെ Love എന്ന കവിതാ സമാഹാരത്തിലെ Leaning into the afternoonsഎന്ന പ്രണയകവിത കവിതയുടെ മലയാള പരിഭാഷ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു) നീലസമുദ്രം പോലുള്ളതാം നിൻ മിഴിക്കുനേർ പതിക്കട്ടെ ഞാനെൻ ദുഃഖ വലകൾ വെയിൽ ചായും നേരത്ത് ആ പ്രഭാവലയത്തിന്നൂർദ്ധ്വതയിൽ എൻ ഏകാന്തത പാരമ്യത്തിലെത്തിജ്വലിച്ചിടും നിമഗ്നനാമൊരു മർത്യൻ തൻ കൈകൾ ഉയർന്നു പൊന്തിടുമെന്ന പോലെ നിന്നജ്ഞാത മിഴികൾക്കുനേരെയാമെൻ അപായസൂചനകൾ തൊടുത്തു വിട്ടിടും കടൽ തിരമാലയെന്ന കണക്കെ; യല്ലെങ്കിൽ കടൽക്കരയിലെ ദീപസ്തംഭം പോലെ അകലെയാകുമൊരു പെൺകൊടി ന